24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഒന്നുമുതൽ മിൽമ പാൽ ലിറ്ററിന്‌ 6 രൂപ കൂടും ; 5 രൂപ കർഷകന്‌ അധികം ലഭിക്കും
Kerala

ഒന്നുമുതൽ മിൽമ പാൽ ലിറ്ററിന്‌ 6 രൂപ കൂടും ; 5 രൂപ കർഷകന്‌ അധികം ലഭിക്കും

ഉൽപ്പാദനച്ചെലവിലുണ്ടായ ഗണ്യമായ വിലവർധന കണക്കിലെടുത്ത്‌ മിൽമ, പാൽ വില ലിറ്ററിന്‌ ആറു രൂപ വർധിപ്പിക്കും. ഡിസംബർ ഒന്നുമുതൽ വിലകൂട്ടുമെന്ന്‌ മിൽമ മലബാർ മേഖല യൂണിയൻ ചെയർമാൻ കെ എസ്‌ മണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർധനയുടെ ആനുപാതികമായ 83.75 ശതമാനം (5.025 രൂപ) കർഷകന്‌ ലഭിക്കും. ക്ഷീര സഹകരണ സംഘങ്ങൾക്കും വിതരണക്കാർക്കും വർധനയുടെ 5.75 ശതമാനം വീതവും ക്ഷീര കർഷക ക്ഷേമനിധി ബോർഡിന്‌ 0.50 ശതമാനവും നൽകും. 3.50 ശതമാനം മിൽമയ്‌ക്കും 0.50 ശതമാനം പ്ലാസ്‌റ്റിക്‌ നിർമാർജന ഫണ്ടിലേക്കും വകയിരുത്തും. 2019ലാണ്‌ അവസാനമായി മിൽമ പാലിന്‌ വിലവർധിപ്പിച്ചത്‌. അന്ന്‌ നാലുരൂപയാണ്‌ കൂട്ടിയത്‌.

Related posts

ഇരിട്ടിയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് മുന്നിൽ സ്‌ഫോടനം

Aswathi Kottiyoor

മാലിന്യ സംസ്കരണം: എംപവേർഡ് കമ്മിറ്റിക്ക് വിശാലമായ അധികാരം നൽകുമെന്ന് മന്ത്രി എം ബി രാജേഷ്

Aswathi Kottiyoor

നിപാ: രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടില്ല; പുതിയ പോസിറ്റീവ് കേസുകളില്ലെന്നും മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox