24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു; എസ്എസ‍്എൽസി മാർച്ച് ഒമ്പതിനും , പ്ലസ് ടു മാർച്ച് പത്തിനും ആരംഭിക്കും
Kerala

പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു; എസ്എസ‍്എൽസി മാർച്ച് ഒമ്പതിനും , പ്ലസ് ടു മാർച്ച് പത്തിനും ആരംഭിക്കും

എസ്എസ്എൽസി, ഹയർസെക്കണ്ടറി പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസിപരീക്ഷ 2023 മാർച്ച് 9 ന് ആരംഭിച്ച് മാർച്ച് 29 ന് അവസാനിക്കും. ഹയർസെക്കണ്ടറി പ്ലസ് ടു പരീക്ഷയും വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷയും മാർച്ച് 10ന് തുടങ്ങി മാർച്ച് 30 അവസാനിക്കും വിധമാണ് ക്രമീകരിച്ചിട്ടുള്ളത്.

എസ്എസ്എൽസി മാതൃകാ പരീക്ഷകൾ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാർച്ച് 3 ന് അവസാനിക്കും. നാലര ലക്ഷത്തിലധികം വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷ എഴുതും. എസ്എസ്എൽസി മുല്യനിർണ്ണയം 2023 ഏപ്രിൽ 3 ന് ആരംഭിക്കുകയും പരീക്ഷാഫലം 2023 മെയ് 10 നുള്ളിൽ പ്രഖ്യാപിക്കുകയും ചെയ്യും.

ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി മാതൃകാ പരിക്ഷകൾ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാർച്ച് 3 ന് അവസാനിക്കും.രണ്ടാം വർഷ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ 2023 ഫെബ്രുവരി 1 നും വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ 2023 ജനുവരി 25 നും ആരംഭിക്കുന്നതാണ്. ഒമ്പത് ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പൊതുപരീക്ഷകളും അറുപതിനായിരത്തോളം വിദ്യാർത്ഥികൾ വൊക്കേഷണൽ ഹയർ സെക്കണ്ടറി പൊതുപരീക്ഷയും എഴുതും.

രണ്ടാം വർഷ ഹയർ സെക്കണ്ടറി & വൊക്കേഷണൽ ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം 2023 ഏപ്രിൽ 3 ന് ആരംഭിച്ച് പരീക്ഷാഫലം മെയ് 25 നകം പ്രഖ്യാപിക്കും.

എസ്എസ്എൽസി യ്ക്ക് 70 മൂല്യനിർണയ ക്യാമ്പുകളും ഹയർ സെക്കണ്ടറിയ്ക്ക് 82 മൂല്യനിർണയ ക്യാമ്പുകളും സജ്ജമാക്കും. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 8
മൂല്യനിർണ്ണയ ക്യാമ്പുകൾ ഉണ്ടാവും.

Related posts

സ്കൂൾവിട്ടു മടങ്ങുന്നതിനിടെ കാറിടിച്ച് നഴ്സറി വിദ്യാർഥി മരിച്ചു

Aswathi Kottiyoor

കേ​ര​ളം ഉ​ൾ​പ്പെ​ടെ 8 സം​സ്ഥാ​ന​ങ്ങ​ൾക്ക് മുന്നറിയിപ്പ്; കോ​വി​ഡ് പ​ട​രു​ന്നതിൽ അ​തി​വജാ​ഗ്ര​ത പാ​ലി​ക്കണം

Aswathi Kottiyoor

സൗജന്യ മത്സരപരീക്ഷ പരിശീലനം*

Aswathi Kottiyoor
WordPress Image Lightbox