20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ഇ​ന്തോ​നേ​ഷ്യ​ൻ ഭൂ​ക​മ്പം: മ​ര​ണം 271 ആ​യി
Kerala

ഇ​ന്തോ​നേ​ഷ്യ​ൻ ഭൂ​ക​മ്പം: മ​ര​ണം 271 ആ​യി

ഇ​ന്തോ​നേ​ഷ്യ​യി​ലെ ജാ​വ​യി​ൽ ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ ഭൂ​ക​ന്പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 271 ആ​യി ഉ​യ​ർ​ന്നു. കാ​ണാ​താ​യ നൂ​റ്റ​മ്പ​തോ​ളം പേ​ർ​ക്ക് വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന ആ​റു വ​യ​സു​കാ​ര​നെ ക​ഴി​ഞ്ഞ​ദി​വ​സം ര​ക്ഷി​ച്ചി​രു​ന്നു.

ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് റി​ക്ട​ർ സ്കെ​യി​ലി​ൽ 5.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​ന്പ​മു​ണ്ടാ​യ​ത്. സ്കൂ​ളു​ക​ൾ ഈ​സ​മ​യ​ത്തു വി​ട്ടി​രു​ന്നി ​ല്ല. സ്കൂ​ൾ​ക്കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ട​യി​ൽ ഒ​ട്ട​ന​വ​ധി കു​ട്ടി​ക​ൾ കു​ടു​ങ്ങി​പ്പോ​യി​രു​ന്നു.

ഭൂ​ക​മ്പ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം ആ​യി​ര​ത്തി​നു മു​ക​ളി​ലാ​ണ്. 22,198 വീ​ടു​ക​ൾ​ക്കു കേ​ടു​പാ​ടു​ണ്ടാ​യി. 58,362പേ​രെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റി. മ​രി​ച്ച​വ​രി​ൽ കൂ​ടു​ത​ലും സ്കൂ​ൾ കു​ട്ടി​ക​ളാ​ണെ​ന്ന് ഇ​ന്തോ​നേ​ഷ്യ​ൻ ദു​ര​ന്ത​നി​വാ​ര​ണ ഏ​ജ​ൻ​സി പ​റ​ഞ്ഞു.

ജാ​വ​യി​ലെ മ​ല​ന്പ്ര​ദേ​ശ​ത്തു​ണ്ടാ​യ ഭൂ​ക​ന്പം, വ്യാ​പ​ക​മാ​യ മ​ണ്ണി​ടി​ച്ചി​ലു​ക​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു. സി​യാ​ൻ​ജു​ർ പ​ട്ട​ണ​ത്തി​ന​ട​ത്തു​ള്ള ഒ​രു ഗ്രാ​മം മു​ഴു​വ​നാ​യി മ​ണ്ണി​ന​ടി​യി​ലാ​യി. ഒ​ട്ട​ന​വ​ധി തു​ട​ർ​ച്ച​ല​ന​ങ്ങ​ളു​ണ്ടാ​യ​തു ദു​ര​ന്ത​ത്തി​ന്‍റെ ആ​ഘാ​തം വ​ർ​ധി​പ്പി​ച്ചു.

Related posts

വാഗ്‌ദാനങ്ങൾ പാലിച്ച്‌ തദ്ദേശ, എക്‌സൈസ്‌ വകുപ്പ്‌ ; ആദ്യവർഷംകൊണ്ട്‌ പൂർത്തിയാക്കിയത് 31.64 ശതമാനം പദ്ധതികൾ

Aswathi Kottiyoor

ശ്രുതിതരംഗം പദ്ധതി: ആശുപത്രികളിൽ ശസ്ത്രക്രിയകൾ നടന്നു വരുന്നതായി മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ഇന്ന് 547 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധന; അടപ്പിച്ചത് 48 എണ്ണം

Aswathi Kottiyoor
WordPress Image Lightbox