24.2 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഫോട്ടോ വീഡിയോഗ്രാഫി കലാകാരന്മാർക്കിടയിൽ നിർത്തലാക്കപ്പെട്ട സാംസ്‌കാരിക ക്ഷേമനിധി പുനഃ സ്ഥാപിക്കണം -എ കെ പി എ
Iritty

ഫോട്ടോ വീഡിയോഗ്രാഫി കലാകാരന്മാർക്കിടയിൽ നിർത്തലാക്കപ്പെട്ട സാംസ്‌കാരിക ക്ഷേമനിധി പുനഃ സ്ഥാപിക്കണം -എ കെ പി എ

ഇരിട്ടി: ഫോട്ടോ വീഡിയോഗ്രാഫി കലാകാരന്മാർക്കിടയിൽ നിർത്തലാക്കപ്പെട്ട സാംസ്‌കാരിക ക്ഷേമനിധി പുനഃ സ്ഥാപിക്കണമെന്ന് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ 38 മത് കണ്ണൂർ ജില്ല പ്രതിനിധി സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിലെ സന്തോഷ് പള്ളിയത്ത് നഗറിൽ നടന്ന പ്രതിനിധി സമ്മേളനം എകെപിഎ സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് വേൾഡ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് രാജേഷ് കരേള അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി വിതിലേഷ് അനുരാഗ് അനുശോചന പ്രമേയം അവതരിപ്പിച്ചു. എ കെ പി എ സംസ്ഥാന സെക്രട്ടറി സജീഷ് മണി സംഘടന റിപ്പോർട്ടും, ജില്ല സെക്രട്ടറി എസ്. ഷിബുരാജ് പ്രവർത്തന റിപ്പോർട്ടും, വരവ് ചിലവ് കണക്ക് ജില്ലാ ട്രഷറർ സിനോജ് മാക്സും അവതരിപ്പിച്ചു. സംസ്ഥാന പി ആർ ഒ മുദ്ര ഗോപി സ്വാന്ത്വന റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ സംസ്ഥാന സെക്രട്ടറി ഉണ്ണി കൂവോട് , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി. വിനയ കൃഷ്ണൻ, പ്രജിത്ത് കണ്ണൂർ, രജീഷ് പി ടി കെ, ജില്ലാ സഹഭാരവാഹികളായ കെ. വി. സഹദേവൻ, സുനിൽ വടക്കുമ്പാട്, അബ്ദുൽ മുത്തലിബ് എന്നിവർ സംസാരിച്ചു. ഷജിത്ത് മട്ടന്നൂർ സ്വാഗതവും ജോയ് പടിയൂർ നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികൾ : രാജേഷ് കരേള (പ്രസി.), ഷജിത്ത് മട്ടന്നൂർ, വിതിലേഷ് അനുരാഗ് (വൈസ്. പ്രസി ), എസ്. ഷിബുരാജ് ( സെക്രട്ടറി ), പവിത്രൻ മൊണാലിസ, വി.വി. അബ്ദുൽ മുത്തലിബ് (ജോ:സെക്ര. ) , സുനിൽ വടക്കുമ്പാട് (ട്രഷറർ ),
ചന്ദ്രൻ മാവിച്ചേരി ( പി ആർ ഒ ).

Related posts

ഓറിയന്റേഷന്‍ ക്ലാസ്

Aswathi Kottiyoor

മുതിർന്ന മാധ്യമ പ്രവർത്തകർക്ക് ആദരവും ഉന്നത വിജയികൾക്ക് അനുമോദനവും

Aswathi Kottiyoor

നവകേരളം – പച്ചത്തുരുത്ത് സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 5 ന് മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴ പച്ചത്തുരുത്തില്‍

Aswathi Kottiyoor
WordPress Image Lightbox