22.7 C
Iritty, IN
September 19, 2024
  • Home
  • Iritty
  • സിപിഎം പുന്നാട് ലോക്കൽ കമ്മിറ്റിയുടെ നവീകരിച്ച ഇഎംഎസ് സ്മാരക മന്ദിരം ഉദ്‌ഘാടനം 25 ന്
Iritty

സിപിഎം പുന്നാട് ലോക്കൽ കമ്മിറ്റിയുടെ നവീകരിച്ച ഇഎംഎസ് സ്മാരക മന്ദിരം ഉദ്‌ഘാടനം 25 ന്

ഇരിട്ടി: സിപിഎം പുന്നാട് ലോക്കൽ കമ്മിറ്റിയുടെ നവീകരിച്ച ഇഎംഎസ് സ്മാരക മന്ദിരവും പുതുതായി പണികഴിപ്പിച്ച സഖാവ് കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാളിന്റെയും ഉദ്ഘാടനം 2022 നവംബർ 25 വൈകുന്നേരം 3 മണിക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറിയും പി ബി അംഗവുമായ സ: എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. യാക്കൂബ് രക്തസാക്ഷി സ്മാരക സ്തുപം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചറും, ലോക്കൽ കമ്മിറ്റി ഓഫീസ് ഹാളിന്റെ ഉദ്ഘാടനം എം വി ജയരാജനും, ലൈബ്രറിയുടെ ഉദ്ഘാടനം പി ഹരീന്ദ്രനും നിർവഹിക്കും. പുന്നാട് ലോക്കലിലെ മുൻകാല നേതാക്കളെ ജില്ലാ കമ്മിറ്റിയംഗം കെ ശ്രീധരൻ ആദരിക്കും. ലോക്കൽ കമ്മിറ്റി ഓഫീസിൽ തയ്യാറാക്കിയ ഇഎംഎസിന്റെ ഫോട്ടോ ജില്ലാ കമ്മിറ്റി അംഗം ബിനോയി കുര്യൻ അനുഛദനം ചെയ്യും. പാർട്ടി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ അധ്യക്ഷനാകുന്ന ചടങ്ങിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗം കെ മോഹനൻ, എസി അംഗങ്ങളായ പി പി അശോകൻ, പി പി ഉസ്മാൻ, പി പ്രകാശൻ, വിനോദ് കുമാർ, ഇരിട്ടി ലോക്കൽ സെക്രട്ടറി മനോഹരം കൈതപ്രം, എന്നിവർ സംസാരിക്കും. ഉച്ചക്ക് 2 മണി മുതൽ പുന്നാട് പൊലികയുടെ പാട്ടരങ്ങ് നടക്കും. വാർത്താ സമ്മേളനത്തിൽ ഏരിയ കമ്മിറ്റി അംഗങ്ങളായ പി പി അശോകൻ, കെജി ദിലീപ്, പി പ്രകാശൻ, ഇ എസ് സത്യൻ, പുന്നാട് ലോക്കൽ സെക്രട്ടറി എൻ രാജൻ ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി പി മുകുന്ദൻ മാസ്റ്റർ, കെ സി സുരേഷ് ബാബു, കെ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

വീടിൻ്റെ മേൽകൂര തകർന്നു

Aswathi Kottiyoor

അ​യ്യ​ൻ​കു​ന്നി​ൽ വാ​ർ​ഡുതല ആ​ർ​ആ​ർ​ടി സ​ജീ​വ​മാ​ക്കും

Aswathi Kottiyoor

സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്; ഉദ്ഘാടനം മുഖ്യമന്ത്രി.

Aswathi Kottiyoor
WordPress Image Lightbox