27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തലശ്ശേരിയില്‍ ഗതാഗത നിയന്ത്രണം കര്‍ശനമാക്കും
Kerala

തലശ്ശേരിയില്‍ ഗതാഗത നിയന്ത്രണം കര്‍ശനമാക്കും

തലശ്ശേരി: നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.എം ജമുനാറാണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.

അനിയന്ത്രിതമായ പാര്‍ക്കിംഗിനെതിരെ പൊലീസും, ആര്‍.ടി.ഒയും കര്‍ശന നടപടി സ്വീകരിക്കും. ഒ.വി റോഡില്‍ കീര്‍ത്തി ഹോസ്പിറ്റലിനു സമീപത്തു കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നിര്‍ത്തുന്നത് പൂര്‍ണമായും തടയും. ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഡൗണ്‍ ടൗണ്‍ മാള്‍, ലോഗന്‍സ് റോഡ്, എന്നിവ ഉള്‍പ്പെടെയുള്ള അനധികൃത ഓട്ടോ പാര്‍ക്കിംഗിനെതിരെ കര്‍ശന നടപടി സ്വീകരിക്കും.

ടി.എം.സി നമ്പറില്ലാത്ത ഓട്ടോകള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കും. മെയിന്‍ റോഡിലെ വണ്‍വേ സംവിധാനത്തിനെതിരെ ജോണ്‍ ജോസഫ്‌ കേരള ലോകായുക്ത മുന്‍പാകെ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. ബന്ധപ്പെട്ട ആളുകളെ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു. മെയിന്‍ റോഡിലെ കയറ്റിറക്ക് സമയക്രമം മുന്‍ തീരുമാന പ്രകാരം കര്‍ശനമാക്കാന്‍ തീരുമാനിച്ചു. റൂട്ട് മാറി ഓടുന്ന ബസുകള്‍ക്കു എതിരെനടപടി സ്വീകരിക്കും. സി സി ടി വി പുനഃസ്ഥാപിക്കല്‍ വേഗത്തിലാക്കാനും തീരുമാനിച്ചു. വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, സെക്രട്ടറി ബിജുമോന്‍ ജേക്കബ്, നഗരസഭ എന്‍ജിനീയര്‍ ജസ്വന്ത്, ട്രാഫിക് ഉദ്യോഗസ്ഥര്‍, എ.എം.വി.ഐ, ട്രാഫിക് എന്‍ഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, റവന്യൂ- പി.ഡബ്‌ള്യു.ഡി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Related posts

സാംസ്കാരിക യാത്രക്ക് സ്വീകരണം നൽകി.

Aswathi Kottiyoor

വൈദ്യുതി പ്രതിസന്ധി രൂക്ഷം ; പവർ എക്‌സ്‌ചേഞ്ചിൽ ഏറ്റവും ഉയർന്ന നിരക്ക്‌

Aswathi Kottiyoor

ഡെങ്കിപ്പനി ദിനാചരണം ; ‘തോട്ടങ്ങളിലേക്ക് നീങ്ങാം’ പരിപാടി സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox