24 C
Iritty, IN
September 28, 2024
  • Home
  • Iritty
  • ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം – പ്രകടനവും പൊതുയോഗവും നടത്തി
Iritty

ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം – പ്രകടനവും പൊതുയോഗവും നടത്തി

ഇരിട്ടി: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷൻ 38- മത് കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ട്രേഡ്‌ഫെയറിന്റെ ഉദ്‌ഘാടനം ഇരിട്ടി സി ഐ കെ.ജെ. ബിനോയ് ഉദ്‌ഘാടനം ചെയ്തു. ട്രേഡ്‌ഫെയർ കമ്മറ്റി ചെയർമാൻ ഉണ്ണി കൂവോട് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് വൈകുന്നേരം പ്രകടനവും പൊതുയോഗവും നടന്നു. ഇരിട്ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പൊതു സമ്മേളനം രാജ്യസഭാ എം പി ഡോ. വി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. എ കെ പി എ ജില്ലാ പ്രസിഡണ്ട് രാജേഷ് കരേള അധ്യക്ഷത വഹിച്ചു. ഫോട്ടോ വീഡിയോ ഗ്രാഫി മത്സരത്തിൽ വിജയിച്ചവർക്കുള്ള അവാർഡ് ദാനം സണ്ണി ജോസഫ് എം എൽ എ നിർവഹിച്ചു. എ കെ പി എ സംസ്ഥാന സെക്രട്ടറി സജീഷ് മണി, സംസ്ഥാന സെക്രട്ടറി ഉണ്ണികൂവോട്, ഐ എൻ സി ഇരിട്ടി മണ്ഡലം പ്രസിഡണ്ട് തോമസ് വർഗ്ഗീസ്, സിപിഎം ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ, ബി ജെ പി ഇരിട്ടി മണ്ഡലം വൈസ് പ്രസിഡന്റ് അജേഷ് നടുവനാട്, ബാബുരാജ് പായം, ഇബ്രാഹിം മുണ്ടേരി, അയ്യൂബ് പൊയിലൻ, ഒ. വിജേഷ് , ഇരിട്ടി പ്രസ്സ് ഫോറം പ്രസിഡണ്ട് സദാനന്ദൻ കുയിലൂർ, പ്രജിത്ത് കണ്ണൂർ, രജീഷ് പി ടി കെ , കെ.വി. വിനയകൃഷ്ണൻ, സിനോജ് മാക്സ് ( ജില്ലാ ട്രഷറർ ), വനിതാ വിങ്ങ് കോഡിനേറ്റർ പ്രസീത എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ്. ഷിബുരാജ് സ്വാഗതവും വിവേക് നമ്പ്യാർ നന്ദിയും പറഞ്ഞു.

Related posts

വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി

Aswathi Kottiyoor

ഇരിട്ടി മർച്ചന്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം 24 ന്

Aswathi Kottiyoor

ഇടിഞ്ഞുവീണ മതിൽ പുനർ നിർമ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് രണ്ടുപേർ മണ്ണിനടിയിലായി

Aswathi Kottiyoor
WordPress Image Lightbox