24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ശബരിമല: റെയിൽവേ അമിതനിരക്ക് പിൻവലിക്കണം; മന്ത്രി അബ്ദുറഹിമാൻ കേന്ദ്രമന്ത്രിക്ക്‌ കത്തയച്ചു
Kerala

ശബരിമല: റെയിൽവേ അമിതനിരക്ക് പിൻവലിക്കണം; മന്ത്രി അബ്ദുറഹിമാൻ കേന്ദ്രമന്ത്രിക്ക്‌ കത്തയച്ചു

ശബരിമല തീർഥാടകരിൽനിന്ന് റെയിൽവേ അമിതനിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന്‌ മന്ത്രി വി അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. ശബരിമല സ്‌പെഷ്യൽ ട്രെയിനുകളിൽ ഉയർന്നനിരക്ക് ഈടാക്കുന്ന സാഹചര്യത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിന് മന്ത്രി കത്തയച്ചു.

തീർഥാടകരെ ചൂഷണം ചെയ്യുന്നത്‌ അനുവദിക്കാനാകില്ല. ഹൈദരാബാദ്– കോട്ടയം യാത്രയ്‌ക്ക് 590 രൂപയാണ് സ്ലീപ്പർ നിരക്ക്. എന്നാൽ, ശബരി സ്‌‌പെഷ്യൽ ട്രെയിൻ നിരക്ക് 795 രൂപയാണ്. 205 രൂപ അധികം. ജാതി-മത ഭേദമില്ലാതെ എല്ലാവിഭാഗം ജനങ്ങളും എത്തുന്ന രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രമാണ് ശബരിമല. ഒരു തീർഥാടന കേന്ദ്രത്തിലേക്ക് നടത്തുന്ന വിശുദ്ധയാത്രയെ കച്ചവടക്കണ്ണോടെ കാണുന്നത് ശരിയല്ല.

സാധാരണക്കാരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമാണ് തീർഥാടനത്തിന് പ്രധാനമായും ട്രെയിൻ ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

Related posts

കേരളത്തില്‍ 7780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

സ്വർണക്കടത്തിന്‌ സഹായം; 2 കസ്റ്റംസ്‌ ഉദ്യോഗസ്ഥർ അറസ്റ്റിൽ

Aswathi Kottiyoor

നല്ല റോഡ് സംസ്‌കാരം വളർത്തുന്നതിന്റെ ഭാഗമായാണ് ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്നത്: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox