മണ്ഡലകാലത്തു പരമാവധി ലാഭം കൊയ്യാനുള്ള ശ്രമത്തിലാണ് കെഎസ്ആര്‍ടിസി. ഇതേത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ അമിത ചാര്‍ജിന്റെ പേരില്‍ ഹൈക്കോടതിയില്‍ കേസുമെത്തി.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പമ്പാ സര്‍വീസുകളില്‍ ഒഴിവാക്കിയിരുന്ന അധികചാര്ജാണ് മറ്റൊരുവഴിയിലൂടെ ഇപ്പോള്‍ തിരികെകൊണ്ടുവന്നിരിക്കുന്നത്.
നിലയ്ക്കല്‍ പ്രധാന ഇടത്താവളമായതോടെ പമ്പയില്‍നിന്ന് ആരംഭിച്ച ചെയിന്‍ സര്‍വീസുകള്‍ക്ക് പത്തുകൊല്ലം മുമ്പ് പത്തു രൂപയായിരുന്നു ചാര്‍ജെങ്കില്‍ ഇന്നിപ്പോള്‍ 50 രൂപ നല്‍കണം.
എസി ബസിന് 80 രൂപയുമാണ് നിരക്ക്. 22 കിലോമീറ്ററില്‍ ഒരുഭാഗത്തേക്ക് 50 രൂപ ഈടാക്കുന്നതിനെതിരെയാണ് പ്രധാന പരാതി. 70 കിലോമീറ്റര്‍ ദൂരമുള്ള പത്തനംതിട്ട- പമ്പാ സര്‍വീസിന് ഈടാക്കുന്നത് 141 രൂപയാണ്.