24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; ശനിയാഴ്ച മുതല്‍ കടകള്‍ അടച്ചിടും
Kerala

റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; ശനിയാഴ്ച മുതല്‍ കടകള്‍ അടച്ചിടും

സര്‍ക്കാര്‍ റേഷന്‍ കമ്മീഷന്‍ പൂര്‍ണമായി നല്‍കാത്തതില്‍ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ശനിയാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടും.

കഴിഞ്ഞ മാസത്തെ കമ്മീഷന്‍ തുക 49 ശതമാനം മാത്രമേ ഇപ്പോള്‍ നല്‍കാനാവൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. കുടിശിക എന്ന് നല്‍കുമെന്ന് ഉത്തരവില്‍ വ്യക്തമല്ലാത്ത സാഹചര്യത്തിലാണ് വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നത്.

എകെആര്‍ഡിഡിഎ, കെഎസ്ആര്‍ആര്‍ഡിഎ, കെആര്‍യുഎഫ് ( സിഐടിയു), കെആര്‍യുഎഫ് (എഐടിയുസി) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. ബുധനാഴ്ച സമര നോട്ടീസ് സര്‍ക്കാരിന് നല്‍കുമെന്ന് വ്യാപാരി സംഘടനകള്‍ അറിയിച്ചു.

Related posts

സംസ്ഥാനത്ത്‌ 13 ജയിൽകൂടി ; ആയിരത്തോളം തടവുകാരെ പാർപ്പിക്കാം

Aswathi Kottiyoor

ഉമ്മൻചാണ്ടിയുടെ കാറിന്‌ നേരെ കല്ലേറ്‌: മൂന്ന്‌ പേർക്ക്‌ ശിക്ഷ, 110 പേരെ വെറുതെ വിട്ടു

Aswathi Kottiyoor

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാർ നാളെ മുതല്‍ ജോലിക്കായി ഓഫിസില്‍ ഹാജരാകണം

Aswathi Kottiyoor
WordPress Image Lightbox