വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്കുള്ള എയര്‍ സുവിധ രജിസ്ട്രേഷന് ഒഴിവാക്കി കേന്ദ്ര സര്‍ക്കാർ. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് നടപടി.
അന്താരാഷ്ട്ര യാത്രക്കാര്‍ നിര്‍ബന്ധമായി എയര്‍ സുവിധ രജിസ്ട്രേഷന് നടത്തണമായിരുന്നു. തിങ്കളാഴ്ച മുതല്‍ ഇത് ഒഴിവാക്കി. നവംബര്‍ 21 രാത്രി 12 മുതല്‍ നടപടി പ്രാബല്യത്തില്‍ വരും.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതുസംബന്ധിച്ച് പുതുക്കിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപന നിരക്കില്‍ വര്‍ധനവുണ്ടാകുന്ന പക്ഷം ഇത് പുനഃസ്ഥാപിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.