24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സിൽവർലൈൻ: ഉദ്യോഗസ്ഥരെ മാറ്റുന്നത് കേന്ദ്ര പദ്ധതികളിലേക്ക്
Kerala

സിൽവർലൈൻ: ഉദ്യോഗസ്ഥരെ മാറ്റുന്നത് കേന്ദ്ര പദ്ധതികളിലേക്ക്

സിൽവർലൈ‍ൻ പദ്ധതിക്കു ഭൂമി ഏറ്റെടുക്കൽജോലിയിൽനിന്നു പിൻവലിക്കുന്ന 205 ഉദ്യോഗസ്ഥരെ കേന്ദ്ര സഹായത്തോടെയുള്ള വികസന പദ്ധതികളുടെ സ്ഥലം ഏറ്റെടുക്കലിനു നിയോഗിക്കും. റവന്യു വകുപ്പിന്റെ ഉത്തരവും ലാൻഡ് റവന്യു കമ്മിഷണറുടെ നടപടിക്രമവും ഈയാഴ്ച പുറത്തിറങ്ങും. കേന്ദ്ര സർക്കാർ സഹായത്തോടെയുള്ള റിങ് റോഡ് പദ്ധതി, തിരുവനന്തപുരം– കന്യാകുമാരി റെയിൽ‍പാത ഇരട്ടിപ്പിക്കൽ, കൊല്ലം– ചെങ്കോട്ട റോഡ് വികസനം എന്നിവയ്ക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾക്കാകും ഇവരെ നിയോഗിക്കുക.

സിൽവർലൈൻ പദ്ധതിക്കുള്ള സാമൂഹികാഘാത പഠനം അനിശ്ചിതത്വത്തിലാകുകയും ഭൂമി ഏറ്റെടുക്കൽ സ്തംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ ഏതാനും മാസമായി റവന്യു ഉദ്യോഗസ്ഥർ ഭൂമി തരംമാറ്റ അപേക്ഷകളിലും മറ്റുമാണു കൂടുതൽ ശ്രദ്ധിക്കുന്നത്. സിൽവർലൈൻ പദ്ധതിയിൽനിന്നുള്ള പിൻവാങ്ങൽ സർക്കാർ നിഷേധിക്കുന്നു‍ണ്ടെങ്കിലും ഒന്നും നടക്കുന്നില്ലെന്നതാണു വാസ്തവം. വായ്പകളുടെ അംഗീകാരപത്രം സർക്കാർ പുതുക്കാത്തതു മനോരമ മുൻപു റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യം പദ്ധതിക്കു റെയിൽവേ ബോർഡിന്റെ അനുമതി ലഭിക്കട്ടെ എന്ന നിലപാടിലാണു സർക്കാർ.

കൊച്ചി കേന്ദ്രമാക്കി സ്പെഷൽ ഡപ്യൂട്ടി കലക്ടർ അടക്കം 7 തസ്തികകൾ ഉള്ള ഓഫിസും സ്പെഷൽ തഹസിൽദാർമാരുടെ നേതൃത്വത്തിൽ 18 തസ്തികകൾ വീതമുള്ള 11 യൂണിറ്റുക‍ളുമാണ് സിൽവർലൈൻ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിനായി 2021 ഓഗസ്റ്റിൽ ഒരു വർഷത്തേക്ക് അനുവദിച്ചത്. പിന്നീട് ഒരു വർഷത്തേക്കു തുടർച്ചാനുമതിയും നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് സ്പെഷൽ തഹസിൽദാർ ഓഫിസുകൾ.

Related posts

കോഴിക്കോട്‌ ജില്ലയിൽ 105 അങ്കണവാടികളിൽ വൈഫൈ

Aswathi Kottiyoor

ഇന്ന് ശ്രീകൃഷ്ണജയന്തി; അഷ്ടമി രോഹിണിയുടെ ആഘോഷത്തിൽ സംസ്ഥാനം

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox