24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സിൽവർ ലൈൻ പഠനങ്ങൾ പൂർത്തിയാകുന്നു
Kerala

സിൽവർ ലൈൻ പഠനങ്ങൾ പൂർത്തിയാകുന്നു

സിൽവർ ലൈൻ പദ്ധതിക്കുവേണ്ടിയുള്ള വിവിധ പഠനങ്ങൾ പൂർത്തിയാകുന്നു. റിപ്പോർട്ടുകൾ ഏജൻസികൾ ഉടൻ കെ–- റെയിലിന്‌ കൈമാറും. റെയിൽ മന്ത്രാലയത്തിനു കീഴിലെ റെയിൽ ഇന്ത്യ ടെക്‌നിക്കൽ ആൻഡ്‌ ഇക്കണോമിക്‌ സർവീസസ് പ്രൈവറ്റ്‌ ലിമിറ്റഡാ (റൈറ്റ്‌സ്)ണ്‌ ഹൈഡ്രോളജിക്കൽ പഠനംനടത്തിയത്‌. ലൈൻ കടന്നുപോകുന്ന മേഖലകളിൽ മഴയുമായ ബന്ധപ്പെട്ട വിവരശേഖരണമായിരുന്നു പഠിച്ചത്‌. 100 കൊല്ലത്തിൽ പെയ്‌ത മഴ, ഏറ്റവുമുയർന്ന അളവ്‌ തുടങ്ങിയവ രേഖയാക്കി.

പരിസ്ഥിതി ആഘാതപഠനം ചെന്നൈയിലെ നാഷണൽ സെന്റർ ഫോർ സസ്‌റ്റൈനബിൾ കോസ്റ്റൽ മാനേജ്‌മെന്റും നടത്തി. വായുമലിനീകരണ സാധ്യതയടക്കം പഠിച്ചു. അറുനൂറോളം ഇടങ്ങളിൽ സിൽവർ ലൈൻ റോഡ്‌ മുറിച്ചുപോകും. ഇവിടെയെല്ലാം മേൽപ്പാലമോ ‌അടിപ്പാതയോ നിർമിക്കാനുള്ള എൻജിനിയറിങ്‌ രേഖകൾ തയ്യാറാക്കുന്നു. ‌ഭൂമി ഏറ്റെടുക്കലിന്റെ വിവരശേഖരണവും നിർമിതികളുടെ രേഖാചിത്ര‌ റിപ്പോർട്ടുകളും ഒരുക്കുന്നു. തീരദേശ പരിപാലന മേഖലയിലും പഠനം പൂർത്തിയാകുന്നു. കണ്ടൽക്കാട്‌ പരിപാലനത്തിനുള്ള പദ്ധതി തയ്യാറാക്കലും അവസാനഘട്ടത്തിലാണ്‌.

Related posts

കെട്ടിട നികുതി നിയമം ഭേദഗതി ചെയ്യും: മന്ത്രിസഭായോഗ തീരുമാനങ്ങൾ

Aswathi Kottiyoor

കാട്ടാനശല്യം: ആറളം ഫാമിൽ വിവിധ വകുപ്പുകൾ പരിശോധന നടത്തി

Aswathi Kottiyoor

പുതിയ മദ്യശാലകള്‍ക്ക് അനുമതി; ഏറ്റവും കൂടുതൽ ഔട്ട്‌ലെറ്റുകൾ തൃശൂരിൽ

Aswathi Kottiyoor
WordPress Image Lightbox