24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • എയര്‍ ഇന്ത്യ എക്സ്പ്രസ് 2 അന്താരാഷ്ട്ര സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു
Kerala

എയര്‍ ഇന്ത്യ എക്സ്പ്രസ് 2 അന്താരാഷ്ട്ര സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് 2 അന്താരാഷ്ട്ര സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു. തിരുവനന്തപുരം-ബഹ്റൈന്‍ സര്‍വീസ് നവംബര്‍ 30 മുതലും തിരുവനന്തപുരം-ദമ്മാം സര്‍വീസ് 2022 ഡിസംബര്‍ 1 മുതലും ആരംഭിക്കും.

തിരുവനന്തപുരം-ബഹ്റൈന്‍ സര്‍വീസ് (IX 573) ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 05.35 ന് പുറപ്പെട്ട് 08.05 ന് (പ്രാദേശിക സമയം) എത്തിച്ചേരും. തിരികെ (IX 574) ബഹ്റൈനില്‍ നിന്ന് രാത്രി 09.05 ന് (പ്രാദേശിക സമയം) പുറപ്പെട്ട് പുലര്‍ച്ചെ 04.25 ന് തിരുവനന്തപുരത്തെത്തും.തിരുവനന്തപുരം-ദമ്മാം വിമാനം (IX 581) ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകിട്ട് 05.35-ന് പുറപ്പെട്ട് 08.25 ന് (പ്രാദേശിക സമയം) എത്തും. തിരികെ (IX 582) ദമ്മാമില്‍ നിന്ന് രാത്രി 09.25 ന് (പ്രാദേശിക സമയം) പുറപ്പെട്ട് പുലര്‍ച്ചെ 05.05ന് എത്തിച്ചേരും.

180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 737-800 വിമാനങ്ങളാണ് സര്‍വീസിന് ഉപയോഗിക്കുക. രണ്ട് സര്‍വീസുകള്‍ക്കും ബുക്കിംഗ് ആരംഭിച്ചു.തിരുവനന്തപുരം – ബഹ്‌റൈന്‍ സെക്ടറില്‍ സര്‍വീസ് നടത്തുന്ന രണ്ടാമത്തെ എയര്‍ലൈന്‍ ആയിരിക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഗള്‍ഫ് എയര്‍ ഈ റൂട്ടില്‍ ആഴ്ചയില്‍ 7 സര്‍വീസുകള്‍ നടത്തുന്നുണ്ട്. തിരുവനന്തപുരം – ദമ്മാം സെക്ടറില്‍ ഇത് ആദ്യ സര്‍വീസ് ആണ്.

Related posts

സന്ദര്‍ശക വിസയിലെത്തിയ തിരുവന്തപുരം സ്വദേശിനി ഒമാനില്‍ മരിച്ചു. പാലോട് കരിമന്‍കോട്ടെ ചൂണ്ടമല തടതരികത്തു വീട്ടില്‍ സുചിത്ര (31) ആണ് ഇബ്രിയിലെ മുര്‍തഫയില്‍ മരിച്ചത്.

Aswathi Kottiyoor

വേനൽചൂട് കൂടുന്നു *പകൽ 11 മുതൽ മൂന്ന് വരെ സൂര്യപ്രകാശം നേരിട്ടേൽക്കരുതെന്ന് നിർദേശം

Aswathi Kottiyoor

മ​യ​ക്കു​മ​രു​ന്നി​ന്‍റെ വ്യാ​പ​നം ത​ട​യാ​ൻ കൈ​കോ​ർ​ക്ക​ണം: സി​പി​ഐ

Aswathi Kottiyoor
WordPress Image Lightbox