23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നവംബർ 26 ഭരണഘടന ദിനമായി ആചരിക്കും
Kerala

നവംബർ 26 ഭരണഘടന ദിനമായി ആചരിക്കും

ബാബാ സാഹിബ് ഡോ. ബി.ആർ. അംബേദ്ക്കർ ഉൾപ്പെടുന്ന ഭരണഘടനാ ശിൽപ്പികളോടുമുള്ള ആദരസൂചകമായി നവംബർ 26 ഭരണഘടന ദിനമായി ആചരിക്കും. കേന്ദ്ര സർക്കാർ വിഞ്ജാപന പ്രകാരം സംസ്ഥാനത്തെ മുഴുവൻ സർക്കാർ, അർദ്ധ സർക്കാർ, സ്വയംഭരണ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, സംസ്ഥാന- ജില്ല -ലീഗൽ സർവീസസ് അതോറിറ്റി ഓഫീസുകളിലുൾപ്പെടെ നവംബർ 26 രാവിലെ 11ന് ഭരണഘടനയുടെ ആമുഖം വായിക്കും. ഇതോടൊപ്പം ചർച്ചകൾ, വെബിനാറുകൾ, ക്വിസ്, ഉപന്യാസം, ഡിബേറ്റ് തുടങ്ങിയ വിവിധ മൽസരങ്ങൾ എന്നിവ സംഘടിപ്പിക്കും. ഭരണഘടനയുടെ ആമുഖവും, 51 A പ്രകാരമുള്ള മൗലിക കടമകളും അസംബ്ലികളിൽ വായിച്ചുകൊണ്ട് സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആചരണത്തിന്റെ ഭാഗമാകും. നവംബർ 26ന് അവധിയാകുന്ന സാഹചര്യത്തിൽ നവംബർ 25 നാകും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭരണഘടന ദിനം ആചരിക്കുന്നത്.

Related posts

രാ​ജ്യാ​ന്ത​ര വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍​ക്കു​ള്ള വി​ല​ക്ക് നീ​ട്ടി

Aswathi Kottiyoor

ലൈറ്റ്ഹൗസിനടുത്ത് വലിയ കെട്ടിടം കേന്ദ്ര അനുമതിയുണ്ടെങ്കിൽ മാത്രം.

Aswathi Kottiyoor

മാഹിയിൽ ഇനി മദ്യം പഴയ വിലയ്ക്ക് ലഭിക്കും

Aswathi Kottiyoor
WordPress Image Lightbox