22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഗ്രോബാഗിന് ഇനി പഞ്ചായത്ത് സബ്സീഡിയില്ല; അടുക്കളത്തോട്ടങ്ങളിലേക്ക് എച്ച്ഡിപിഇ ചെടിച്ചട്ടികള്‍.
Kerala

ഗ്രോബാഗിന് ഇനി പഞ്ചായത്ത് സബ്സീഡിയില്ല; അടുക്കളത്തോട്ടങ്ങളിലേക്ക് എച്ച്ഡിപിഇ ചെടിച്ചട്ടികള്‍.

വീടിന്റെ ടെറസിലും മുറ്റത്തുമുള്ള അടുക്കളത്തോട്ടങ്ങളിലേക്ക് ഗ്രോബാഗുകളേക്കാള്‍ കൂടുതല്‍ കാലം ഈടു നില്‍ക്കുന്നതും പരിസ്ഥിതി സൗഹാര്‍ദവുമായ ഹൈ ഡെന്‍സിറ്റി പോളി എത്തിലിന്‍ (എച്ച്ഡിപിഇ) ചെടിച്ചട്ടികള്‍ വാങ്ങാന്‍ പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കി ഉത്തരവായി. ഇതിനുള്ള മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചു.

അടുക്കളത്തോട്ടം ടെറസ് ഗാര്‍ഡന്‍ പച്ചക്കകറി കൃഷ് എന്നിവയ്ക്ക് ഗ്രോബാഗിന് പകരം എച്ചച്ഡിപിഇ ചെടിച്ചട്ടി പ്രോത്സഹിപ്പിക്കണമെന്നുമുള്ള നിവേദനം സര്‍ക്കാരിന് ലഭിച്ചിരുന്നു. ഇവ പരിശോധിക്കാന്‍ തദ്ദേശ മന്ത്രി എംബി രാജേഷ് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇവയുടെ ഗുണമേന്മ, ഉപയോഗിക്കുന്നതിലെ പ്രയോഗികത എന്നിവയെക്കുറിച്ച് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍സ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി (സിഐപിഇടി)യുടെ റിപ്പോര്‍ട്ട് തേടിയ ശേഷമാണ് സര്‍ക്കാര്‍ തീരുമാനം.
അഞ്ച് വര്‍ഷം ഈടുനില്‍ക്കുന്നതാണെന്നും എഫ്എസ്എസ്എഐ സ്റ്റാന്‍ഡേര്‍ഡ് പ്രകാരം പരിസ്ഥിതിക്ക് ദോഷം ചെയ്യാത്തതാണെന്നുമായിരുന്നു സിഐപിഇടി റിപ്പോര്‍ട്ട്. കൂടാതെ കൃഷിവകുപ്പും സമാന നടപടികളുമായി മുന്നോട്ടുപോകുന്നുണ്ട്. കൃഷി വകുപ്പ് പദ്ധതികളില്‍ ഗ്രോബാഗ് ഉപയോഗിക്കുന്നത് നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി മണ്‍ചട്ടികള്‍, കയര്‍ പിത്ത് ചട്ടികള്‍, എച്ച്ഡിപിഇ ചട്ടികള്‍ എന്നിവ പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം.

ഇതിന്റെയും കൂടി അടിസ്ഥാനത്തിലാണ് തദ്ദേശ ഭരണവകുപ്പ് ഉത്തരവ്.10 ഇഞ്ച് ഉയരവും 10–12 വ്യാസവും അഞ്ച് എംഎം കനവും 450 ഗ്രാം തൂക്കവുമുള്ള എച്ച്ഡിപിഇ ചെടി ചട്ടികള്‍ വാങ്ങാനാണ് അനുമതി. ഇവ ടെണ്ടര്‍ നടപടിയിലൂടെയാകണം വാങ്ങേണ്ടത്. ഇവയില്‍ നിറയ്ക്കേണ്ട മണ്ണിനും വളത്തിനും 60 രൂപ അധികമായി നല്‍കാം. ചെടിചട്ടികള്‍ക്ക് അഞ്ച് വര്‍ഷ ഗ്യാരണ്ടി ഉണ്ടായിരിക്കണമെന്നും ഉത്തരവില്‍ നിഷ്‌കര്‍ഷിക്കുന്നു.

Related posts

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ; ഏജന്റുമാരുടെ ചൂഷണം ഒഴിവാക്കാൻ ഹെൽപ്‌ഡെസ്‌ക്

Aswathi Kottiyoor

കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്കി​ല്ല; കേ​ന്ദ്ര നി​ല​പാ​ട് നി​രാ​ശാ​ജ​ന​ക​മെ​ന്ന് മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ

Aswathi Kottiyoor

മെഡിസെപ്പിൽ മികച്ച പ്രകടനം നടത്തിയ ആശുപത്രികളെ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു

Aswathi Kottiyoor
WordPress Image Lightbox