24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ കേസ്; പ്രതി ശിഹാദിന് ജാമ്യം
Kerala

കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ കേസ്; പ്രതി ശിഹാദിന് ജാമ്യം

കണ്ണൂര്‍: തലശേരിയിൽ കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ കേസിൽ പ്രതി മുഹമ്മദ്‌ ശിഹാദിന് കോടതി ജാമ്യം അനുവദിച്ചു. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ നേരത്തെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നരഹത്യാ ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു കുറ്റപത്രം.

പ്രതി മുഹമ്മദ്‌ ശിഹാദ് പൊന്ന്യം സ്വദേശിയാണ്. നവംബര്‍ മൂന്നിനാണ് സംഭവം. നാരങ്ങാപ്പുറം മണവാട്ടി കവലയില്‍ രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ബലൂണ്‍ വില്‍പ്പനക്കാരായ രാജസ്ഥാന്‍ നാടോടിക്കുടുംബത്തിലെ ആറ് വയസുകാരൻ ഗണേഷിനെയാണ് കാറില്‍ ചാരി നിന്നതിന് മുഹമ്മദ് ഷിനാദ് ചവിട്ടി വീഴ്ത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ക്ക് പിന്നാലെയാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്

Related posts

വെല്ലുവിളികൾ ഏറ്റെടുത്ത് സംരംഭകത്വത്തിലേക്ക് കൂടുതൽ യുവജനങ്ങൾ എത്തുന്നതായി മന്ത്രി ബാലഗോപാൽ

Aswathi Kottiyoor

ന‍ടൻ കുണ്ടറ ജോണി അന്തരിച്ചു

Aswathi Kottiyoor

കേരളത്തിൽ വാക്‌സിനെടുത്തവർ 80 ശതമാനം

Aswathi Kottiyoor
WordPress Image Lightbox