24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ക്യാമ്പ് ഇന്ന്*
Kerala

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ക്യാമ്പ് ഇന്ന്*

ഐടി മിഷൻ, പട്ടികവർഗ വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, അക്ഷയ, അനുബന്ധ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെ കണ്ണൂർ ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ ഉള്ള ക്യാമ്പ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഇന്ന് നടക്കും.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിലൂടെയാണ് സേവനം നല്‍കുക. വിവിധ കാരണങ്ങളാൽ രേഖകളില്ലാത്തവർക്കും നഷ്ടപ്പെട്ടവർക്കും വിവിധ സർക്കാർ സേവനങ്ങള്‍ ലഭിക്കാതെ വരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ക്യാമ്പിൻ്റെ ലക്ഷ്യം.
ഇരിട്ടി നഗരസഭ, ആറളം അയ്യൻകുന്ന് പായം പഞ്ചായത്തുകളിലെ പട്ടികവർഗ്ഗക്കാർക്ക് വേണ്ടിയാണ് ഇന്ന് ക്യാമ്പ് നടത്തുന്നത്.
ഓരോ പഞ്ചായത്തിലെയും പട്ടികവർഗക്കാർക്ക് അടിസ്ഥാന രേഖകളായ ആധാർ, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട്, ജനന/മരണ സർട്ടിഫിക്കറ്റുകൾ, ആരോഗ്യ ഇൻഷുറൻസ്, ഇലക്ഷൻ ഐഡി എന്നിവ ഉണ്ടോയെന്ന് പരിശോധിക്കാനും ഇല്ലെങ്കിൽ എബിസിഡി ക്യാമ്പുകൾ വഴി അവ നൽകാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാൻ ഡിജിറ്റൽ ലോക്കർ സൗകര്യവും ക്യാമ്പിൽ ഒരുക്കുന്നുണ്ട്.
രേഖകളുടെ പരിശോധനയ്ക്കും മറ്റുമായി എല്ലാ അനുബന്ധ വകുപ്പുകളെയും ഒരേ ക്യാമ്പിൽ ഉൾപ്പെടുത്തുന്നത് ഗുണഭോക്താക്കൾക്ക് ആവശ്യമായ സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ ലഭിക്കുന്നതിനുള്ള സാഹചര്യമുണ്ടാക്കും. അതുവഴി രേഖകൾക്കായി നിരവധി ഓഫീസുകൾ കയറിയിറങ്ങുന്നത് ഒഴിവാക്കാനാവും.

19/11/2022

Related posts

സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറ് ഭാഗ്യക്കുറികൾ

Aswathi Kottiyoor

തോട്ടം തൊഴിലാളികൾക്ക് 41 രൂപ വേതനവർധന ; മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വിപണിസാധ്യത കണ്ടെത്താൻ പിന്തുണ

Aswathi Kottiyoor

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തന്നെ! മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ലെന്ന് ചെന്നിത്തല

WordPress Image Lightbox