30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇരിട്ടിയിൽ
Kerala

ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇരിട്ടിയിൽ

ഇരിട്ടി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ 38-ാം ജില്ലാ സമ്മേളനം 21, 22, 23 തിയതികളിൽ ഇരിട്ടിയിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. 21-ന് വൈകീട്ട് 4.30-ന് ജില്ലാ പ്രസിഡന്റ് രാജേഷ് കരേള പതാക ഉയർത്തും. 22-ന് രാവിലെ 9.30ന് ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫോട്ടോപ്രദർശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്യും. ട്രേഡ് ഫെയർ ഉദ്ഘാടനം ഡിവൈ.എസ്.പി സജേഷ് വാഴാളപ്പിലും സപ്ലിമെന്റ് പ്രകാശനം നഗരസഭാ അധ്യക്ഷ കെ ശ്രീലതയും നിർവഹിക്കും. വൈകീട്ട് മൂന്നിന് പ്രകടനവും തുടർന്ന് നഗരസഭാ ഓപ്പൺ ഓഡിറ്റോറിയത്തിൽ പൊതു സമ്മേളനവും. ഡോ. വി ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എം.എൽ.എ അവാർഡ് വിതരണം ചെയ്യും. സിനിമാനടൻ സന്തോഷ് കീഴാറ്റുർ പങ്കെടുക്കും. 23ന് പ്രതിനിധി സമ്മേളനം എ.കെ.പി.എ സംസ്ഥാന ജന. സെക്രട്ടറി സന്തോഷ് ഉദ്ഘാടനം ചെയ്യും.

Related posts

ജൽജീവൻ മിഷൻ: 1,36,868 കണക്ഷനുകൾ നൽകി

Aswathi Kottiyoor

സ്കൂ​ൾബ​സു​ക​ളു​ടെ ചെ​ല​വു​ക​ൾ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു വ​ഹി​ക്കാ​നാ​കി​ല്ല: മ​ന്ത്രി

Aswathi Kottiyoor

തീ​വ്ര​വ്യാ​പ​ന ശേ​ഷി​യു​ള്ള വൈ​റ​സ് കേ​ര​ള​ത്തി​ലും

Aswathi Kottiyoor
WordPress Image Lightbox