30.4 C
Iritty, IN
October 6, 2024
  • Home
  • Iritty
  • രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച സഹപാഠിക്കൊരു വീട് മുണ്ടയാം പറമ്പിൽ പൂർത്തീകരിച്ചു.
Iritty

രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച സഹപാഠിക്കൊരു വീട് മുണ്ടയാം പറമ്പിൽ പൂർത്തീകരിച്ചു.

ഇരിട്ടി: മഹാത്മാ ഗാന്ധി കോളേജ് ഇരിട്ടിയുടെ ആഭിമുഖ്യത്തിൽ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച സഹപാഠിക്കൊരു വീട് മുണ്ടയാം പറമ്പിൽ പൂർത്തീകരിച്ചു. 2022 നവംബർ 20 ന് വൈകുന്നേരം 4 മണിക്ക് കേരള നിയമസഭാ സ്പീക്കർ അഡ്വ. എ. എൻ. ഷംസീർ വീടിന്റെ താക്കോൽ ദാനം നിർവ്വഹിക്കും. ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് എം എൽ എ അദ്ധ്യക്ഷനാകും. പരിപാടിയുടെ വിജയത്തിനായി മുണ്ടയാംപറമ്പിൽ സംഘാടക സമിതി യോഗം ചേർന്നു. കോളേജ് മാനേജർ സി.വി ജോസഫ് , ഇരിട്ടി എഡ്യുക്കേഷണൽ സൊസൈറ്റി ജനറൽ സെക്രട്ടറി എൻ. അശോകൻ , ഡോ. റെജി പയ്ക്കാട്ട്, വാർഡ് മെമ്പർ മിനി വിശ്വനാഥൻ, കെ.വത്സരാജ്, എൻ. സത്യാനന്ദൻ എന്നിവർ സംസാരിച്ചു. പരിപാടിയുടെ വിജയത്തിനായി മുണ്ടയാംപറമ്പിൽ സംഘാടക സമിതി രൂപീകരിച്ചു. സംഘടക സമിതി ഭാരവാഹികൾ : പി. പി. അനിൽ മാസ്റ്റർ ( കൺവീനർ ), മിനി വിശ്വനാഥൻ (ചെയർമാൻ )

Related posts

ദേശീയ വടംവലി ചാംപ്യൻഷിപ്പ് : കേരള ടീമംഗം ആദിഷകൃഷ്ണന് ഇരിട്ടി നന്മയുടെ ആദരം

Aswathi Kottiyoor

കാർഷിക മേഖലയിൽ ഒരു ലക്ഷംതൊഴിൽദാന പദ്ധതി ആനുകൂല്യം ലഭിക്കാത്ത ഗുണഭോക്തൃ വിഹിതം അടച്ച കർഷകർ വാട്സ്ആപ്പ് കൂട്ടായ്മയിൽ ഒന്നിക്കുന്നു

Aswathi Kottiyoor

പടിയൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox