23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സെലക്ട് കമ്മിറ്റി നവംബർ 24ന്
Kerala

സെലക്ട് കമ്മിറ്റി നവംബർ 24ന്

മൃഗസംരക്ഷണ-ക്ഷീരവികസന-മ്യൂസിയം വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായ 2022-ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം (ഉത്പാദനവും വിൽപനയും നിയന്ത്രിക്കൽ) ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി നവംബർ 24ന് രാവിലെ 11ന് പാലക്കാട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തെളിവെടുപ്പ് യോഗം ചേരും. പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ ജനപ്രതിനിധികൾ, ക്ഷീര കർഷകർ, കർഷക സംഘടനകൾ, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നും പ്രസ്തുത ബില്ലിലെ വ്യവസ്ഥകളിന്മേലുളള അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കും. 2022-ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം (ഉത്പാദനവും വിൽപനയും നിയന്ത്രിക്കൽ) ബില്ലും ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്‌സൈറ്റിൽ (www.niyamasabha.org Home page) ലഭിക്കും. അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കുവാൻ താല്പര്യമുളളവർക്ക് യോഗത്തിൽ നേരിട്ടോ രേഖാമൂലമോ സമർപ്പിക്കാം. കൂടാതെ നിർദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലം അണ്ടർ സെക്രട്ടറി, നിയമനിർമ്മാണ വിഭാഗം, കേരള നിയമസഭാ സെക്രട്ടേറിയറ്റ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിലോ legislation@niyamasabha.nic.in എന്ന ഇ-മെയിൽ മുഖേനയോ നിയമസഭാ സെക്രട്ടറിക്ക് അയച്ചു കൊടുക്കാം.

Related posts

മ​ഴ ശ​ക്തം: പ​ല​യി​ട​ത്തും ഉ​രു​ൾ​പൊ​ട്ട​ൽ; എ​ട്ട് ജി​ല്ല​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്ക് ഇ​ന്ന് അ​വ​ധി

Aswathi Kottiyoor

ഭക്ഷ്യ സുരക്ഷാ വകുപ്പിന് സര്‍വകാല റെക്കോഡ് വരുമാനം

Aswathi Kottiyoor

ബാ​ങ്കിം​ഗ് നി​യ​ന്ത്ര​ണ നി​യ​മ ഭേ​ദ​ഗ​തി​: റി​സ​ര്‍​വ് ബാ​ങ്കി​ന് നോ​ട്ടീ​സ്

Aswathi Kottiyoor
WordPress Image Lightbox