24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സൈനിക സ്‌കൂൾ പ്രവേശനം : ഇപ്പോൾ അപേക്ഷിക്കാം
Kerala

സൈനിക സ്‌കൂൾ പ്രവേശനം : ഇപ്പോൾ അപേക്ഷിക്കാം

രാജ്യത്തുടനീളമുള്ള 33 സൈനിക് സ്‌കൂളുകളിലെ ആറ്‌, ഒമ്പത്‌ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന്‌ നാഷണൽ ടെസ്റ്റിങ്‌ ഏജൻസി അപേക്ഷ ക്ഷണിച്ചു.

പ്രവേശന പരീക്ഷ (AISSEE) ജനുവരി എട്ടിന്‌ നടക്കും. ഓൺലൈനിൽ നവംബർ 30നു വൈകിട്ട്‌ അഞ്ച്‌ വരെ അപേക്ഷിക്കാം. ആറാം ക്ലാസിലേക്ക്‌ അപേക്ഷിക്കുന്നവർ 2023 മാർച്ച് 31-ന് 10-നും 12-നും ഇടയിൽ പ്രായമുള്ളവരാകണം. പെൺകുട്ടികൾക്കുള്ള പ്രവേശനം ആറാം ക്ലാസിൽ മാത്രം. ഒമ്പതാം ക്ലാസിലേക്ക്‌ അപേക്ഷിക്കുന്നവർ 2023 മാർച്ച് 31-ന് 13-നും 15-നും ഇടയിൽ പ്രായമുള്ളവരാകണം.എട്ടാംക്ലാസ്‌ വിജയിച്ചവരാകണം.

രാജ്യത്തെ 180 നഗരങ്ങളിലാണ് പരീക്ഷ നടക്കുക. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്‌, പാലക്കാട്‌ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്‌. വിവരങ്ങൾക്ക്‌: https://aissee.nta. nic.in

Related posts

കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം: അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി മോദി.

Aswathi Kottiyoor

ഭിന്നശേഷിക്കാർക്കായി തൊഴിൽമേള നടത്തും

Aswathi Kottiyoor

അഞ്ചു വയസ്സിന് താഴെയുള്ള രാജ്യാന്തര യാത്രക്കാരായ കുട്ടികൾക്ക്​ കോവിഡ്​ പരിശോധന വേണ്ട

Aswathi Kottiyoor
WordPress Image Lightbox