വിദേശ സർവകലാശാലകളിൽ ഉന്നത പഠനത്തിന് പോകാൻ സർക്കാർ സ്ഥാപനമായ ഒഡെപെക്ക് അവസരമൊരുക്കുന്ന ഇന്റർനാഷണൽ എജ്യൂക്കേഷൻ എക്സ്പോ ഇന്ന് തന്പാനൂർ ഹോട്ടൽ അപ്പോളോ ഡിമോറയിൽ രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചു വരെ നടക്കും. രജിസ്ട്രേഷൻ സൗജന്യമാണ്.
യുഎസ്എ, ഓസ്ട്രേലിയ, യുകെ., കാനഡ, ന്യൂസിലാൻഡ്, ജർമനി, സ്വിറ്റ്സർലാൻഡ്, അയർലൻഡ്, ഫ്രാൻസ് എന്നീ ഒന്പത് വിദേശ രാജ്യങ്ങളിലെ 40-ൽ അധികം സർവകലാശാല പ്രതിനിധികൾ എക്സ്പോയിൽ പങ്കെടുക്കും.
19 ന് എറണാകുളം കലൂരുള്ള ഗോകുലം പാർക്ക് കണ്വൻഷൻ സെന്ററിലും 20 ന് കോഴിക്കോട് പിടി ഉഷ റോഡിലുള്ള ദ ഗേറ്റ്വേ ബൈ താജിലും ഒഡെപെക്ക് ഇന്റർനാഷണൽ എജ്യൂക്കേഷൻ എക്സ്പോ സംഘടിപ്പിക്കും.
സൗജന്യ രജിസ്ട്രേഷനായ www.odepc.net/edu-expo-2022 എന്ന ലിങ്ക് ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്ക് 62 82631503.