ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍ തയാറാക്കാന്‍ വിവിധ വകുപ്പുകൾക്ക് മന്ത്രിസഭ നിർദേശം നൽകി. ഉന്നത വിദ്യാഭ്യാസം, നിയമം, ധനകാര്യം തുടങ്ങിയ വകുപ്പുകള്‍ക്കാണ് മന്ത്രിസഭ നിര്‍ദേശം നല്‍കിയത്.
ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കാനുള്ള ബില്‍ പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ഡിസംബർ അഞ്ചു മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
പുതിയ ചാന്‍സലര്‍മാരെ നിയമിക്കുമ്പോള്‍ അധിക സാമ്പത്തികബാധ്യത ഉണ്ടെങ്കില്‍ ബില്‍ സഭയില്‍ കൊണ്ടുവരും മുന്‍പ് ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതായുണ്ട്. ഇത് ഒഴിവാക്കാൻ അധിക സാമ്പത്തികബാധ്യത വരാതെയുള്ള ക്രമീകരണം ഉണ്ടാക്കാനാണ് നീക്കം. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ ഡിസംബറിൽ തുടങ്ങുന്ന സഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടും.