26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഉത്സവ കാലം നേട്ടമാക്കി പേടിഎം, ഒക്ടോബറിൽ നടന്നത് ദശലക്ഷക്കണക്കിന് ഇടപാടുകൾ
Kerala

ഉത്സവ കാലം നേട്ടമാക്കി പേടിഎം, ഒക്ടോബറിൽ നടന്നത് ദശലക്ഷക്കണക്കിന് ഇടപാടുകൾ

ഉത്സവ കാലമായ ഒക്ടോബറിൽ കോടികളുടെ നേട്ടം കൈവരിച്ച് പ്രമുഖ ഓൺലൈൻ പേയ്മെന്റ് ആപ്ലിക്കേഷനായ പേടിഎം. കണക്കുകൾ പ്രകാരം, ഒക്ടോബറിൽ പേടിഎമ്മിന്റെ വായ്പ വിതരണം 3,056 കോടി രൂപയായാണ് ഉയർന്നത്. 2021 ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ, 387 ശതമാനമായാണ് വായ്പാ വിതരണം വർദ്ധിച്ചിട്ടുള്ളത്. കൂടാതെ, ഇക്കാലയളവിൽ 3.4 ദശലക്ഷം ഇടപാടുകളും പേടിഎം നടത്തിയിട്ടുണ്ട്.

പേടിഎം സൂപ്പർ ആപ്പിലെ ശരാശരി പ്രതിമാസ ഇടപാടും വർദ്ധിച്ചിട്ടുണ്ട്. ഇത്തവണ സൂപ്പർ ആപ്പിലെ ശരാശരി പ്രതിമാസ ഇടപാട് 84.0 ദശലക്ഷമാണ്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 33 ശതമാനമാണ് വർദ്ധനവ്. അതേസമയം, ഒക്ടോബറിൽ മർചന്റ് പേയ്മെന്റ് 42 ശതമാനം ഉയർന്ന് 1.18 ലക്ഷം കോടി രൂപയായിട്ടുണ്ട്. ഓഫ്‌ലൈൻ പേയ്മെന്റുകൾ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും പേടിഎം ആരംഭിച്ചിട്ടുണ്ട്.നടപ്പു സാമ്പത്തിക വർഷം ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച പാദത്തിൽ പേടിഎമ്മിന്റെ ഏകീകൃത നഷ്ടം 593.9 കോടി രൂപയാണ്. എന്നാൽ, ഉത്സവ കാല വിപണിയിൽ കൈവരിച്ച നേട്ടം പേടിഎമ്മിന്റെ ഓഹരി മൂല്യം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.

Related posts

ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി 3ന്

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​ന്നു; 11 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

Aswathi Kottiyoor

സ്പെഷൽ ട്രെയിനുകളും കുറവ്, കിട്ടുന്ന വണ്ടികളിൽ കൂട്ടത്തോടെ ബുക്കിങ്ങ്; റെയിൽവേ കനിഞ്ഞില്ലെങ്കിൽ കുടുങ്ങും

Aswathi Kottiyoor
WordPress Image Lightbox