22.7 C
Iritty, IN
September 19, 2024
  • Home
  • Iritty
  • കീഴൂർ – എടക്കാനം റോഡിന്റെ ശോച്യാവസ്ഥ – ബി ജെ പി സായാഹ്‌ന ധർണ്ണ നടത്തി
Iritty

കീഴൂർ – എടക്കാനം റോഡിന്റെ ശോച്യാവസ്ഥ – ബി ജെ പി സായാഹ്‌ന ധർണ്ണ നടത്തി

ഇരിട്ടി : തകർന്ന് കിടക്കുന്ന കീഴൂർ – എടക്കാനം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, അധികൃതരുടെ കുറ്റകരമായ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി ബി ജെ പി കീഴൂർ 58, 59 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ സായാഹ്‌ന ധർണ്ണ നടത്തി. ബി ജെ പി ഇരിട്ടി മണ്ഡലം വൈസ് പ്രസിഡന്റ് അജേഷ് നടുവനാട് ഉദ്‌ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് എം. ഹരീന്ദ്രനാഥ്‌ , നഗരസഭാ കൗൺസിലർ പി.പി. ജയലക്ഷ്മി, മണ്ഡലം വൈസ് പ്രസിഡന്റ് കെ. ജയപ്രകാശ്, കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Related posts

തൂണുകൾ തകർന്ന് പാലം അപകടത്തിലായിട്ട് മൂന്ന് വർഷം – പുതുക്കിപ്പണിയാതെ അധികൃതർ

Aswathi Kottiyoor

ആന്ധ്രായിൽ നിന്നും 220 കിലോ കഞ്ചാവ് കടത്തിയ കേസ് പ്രതികൾക്ക് 13 വർഷം കഠിനതടവും 1.5 ലക്ഷം പിഴയും

Aswathi Kottiyoor

പാലം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് നിർമ്മിച്ചില്ല വർഷങ്ങളായി അക്കരെയിക്കരെ കടക്കാനാകാതെ ജനങ്ങൾ

Aswathi Kottiyoor
WordPress Image Lightbox