23.2 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പൗരന്‌ അസ്ഥിരത സമ്മാനിക്കുന്നത്‌ കേന്ദ്രസർക്കാർ: കെ കെ ശൈലജ എംഎൽഎ
Kerala

പൗരന്‌ അസ്ഥിരത സമ്മാനിക്കുന്നത്‌ കേന്ദ്രസർക്കാർ: കെ കെ ശൈലജ എംഎൽഎ

ഗുരുതരമായ രാഷ്‌ട്രീയ പ്രതിസന്ധിയിലൂടെയാണ്‌ രാജ്യം കടന്നുപോകുന്നതെന്ന്‌ കെ കെ ശൈലജ എംഎൽഎ. ജനാധിപത്യം പൂർണ്ണമാകുന്നില്ലെങ്കിൽ നാം നേടിയ ജോലിയും വിദ്യാഭ്യാസവും സ്വാശ്രയത്വവും എല്ലാം കൊഴിഞ്ഞുപോകും. സ്വാതന്ത്ര്യത്തിന്റെ 75ആം ഘട്ടത്തിലും ഒരു തരം അസ്ഥിരതയാണ്‌ രാജ്യത്തിലെ പൗരന്മാർ നേരിടുന്നത്‌. സുസ്ഥിരമായ ഭരണം കാഴ്‌ചവെയ്‌ക്കാൻ ഇന്ത്യൻ ഭരണാധികാരികൾക്ക്‌ കഴിഞ്ഞിട്ടില്ലാത്തതിനാലാണ്‌ ഇതെന്നും അവർ പറഞ്ഞു. എറണാകുളം ടൗൺഹാളിൽ നടക്കുന്ന കെജിഎൻഎ 65ആം സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

രാജ്യത്ത്‌ ശിശു മരണ നിരക്ക്‌ ഏറ്റവും കുറവുള്ള കേരളത്തിൽ മാത്രമാണ്‌ ഒരു പൗരൻ വൃത്തിയും ആരോഗ്യവുമുള്ള ഇടത്തിൽ പിറന്നു വീഴുന്നത്‌. മറ്റ്‌ സംസ്ഥാനങ്ങളിലെല്ലാം പിറന്നു വീഴുമ്പോൾ തന്നെ ജനാധിപത്യപരമായ അവന്റെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണ്‌. കേരളത്തിൽ മാറി മാറി വന്ന ഇടതു സർക്കാരാണ്‌ ആരോഗ്യ മേഖലയെ കരുത്താർജ്ജിച്ചതാക്കിയതെന്നും കെ കെ ശൈലജ പറഞ്ഞു.

Related posts

ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി: വാ​ർ​ത്ത അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്നു ഡി​ജി​പി

Aswathi Kottiyoor

ക്രഷർ, ക്വാറികൾ വീണ്ടും അടച്ചിടും

‘എന്റെ തൊഴില്‍ എന്റെ അഭിമാനം’; കുടുംബശ്രീ സര്‍വേക്ക് വന്‍ സ്വീകാര്യത ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 5.91 ലക്ഷം പേര്‍

WordPress Image Lightbox