24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പുനർഗേഹം: കണ്ണൂരിൽ 150 കുടുംബങ്ങൾക്ക്‌ വീടൊരുങ്ങുന്നു
Kerala

പുനർഗേഹം: കണ്ണൂരിൽ 150 കുടുംബങ്ങൾക്ക്‌ വീടൊരുങ്ങുന്നു

പുനർഗേഹം പദ്ധതിയിൽ കണ്ണൂർ ജില്ലയിൽ 150 വീടുകൾ നിർമിക്കാനുള്ള ഭൂമിയുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി. ന്യൂമാഹി മുതൽ മാടായി വരെയുള്ള പഞ്ചായത്തുകളിലായി നാലരഏക്കർ ഭൂമി ഏറ്റെടുത്തു. ഇതുവരെ ജില്ലയിൽ 72 വീടുകളാണ്‌ പദ്ധതിയുടെ ഭാഗമായി പൂർത്തിയായത്‌. മത്സ്യത്തൊഴിലാളികൾക്ക്‌ കടൽതീരത്തു നിന്നും വിട്ട്‌ വീട്‌ നിർമിക്കുന്ന പദ്ധതിയാണ്‌ പുനർഗേഹം. 2017ൽ നടന്ന സർവേ പ്രകാരം 1583 കുടുംബമാണ്‌ കടലിന്റെ 50 മീറ്റർ പരിധിയിൽ താമസിക്കുന്നത്‌.

രാമന്തളി പാലക്കോട്‌ കടപ്പുറം മുതൽ ന്യൂമാഹി കുറിച്ചി വരെയുള്ള തീരത്തുള്ളവരെയാണ്‌ മാറ്റിപ്പാർപ്പിക്കുന്നത്‌. 307 കുടുംബങ്ങളണ്‌ മാറിതാമസിക്കാൻ സമ്മതം അറിയിച്ചിട്ടുള്ളത്‌. ഇതിൽ 150 ഗുണഭോക്താക്കൾ കണ്ടെത്തിയ ഭൂമിയുടെ വില കലക്ടർ ചെയർമാനായ ജില്ലാതലസമിതി അംഗീകരിച്ചു. ഭൂമിയുടെ രജിസ്‌ട്രേഷൻ പൂർത്തിയായി.

‘പുനർഗേഹം’.പദ്ധതിയിൽ വ്യക്തികൾക്ക് സ്ഥലം വാങ്ങി വീട് വയ്‌ക്കാൻ 10 ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്‌. കൂടുതൽ പേരെ സുരക്ഷിതമേഖലയിലേക്ക്‌ മാറ്റാൻ പ്രോജക്ട്‌ മോട്ടിവേറ്റർമാരും മത്സ്യത്തൊഴിലാളികൾക്ക്‌ ഇടയിൽ പ്രവർത്തിക്കുന്നു. ഇതുവരെ 12കോടി രൂപയാണ്‌ ഫിഷറീസ്‌ വകുപ്പ്‌ പുനർഗേഹം പദ്ധതിക്കായി ചെലവഴിച്ചത്‌.

Related posts

മുഖ്യമന്ത്രിക്ക് നിവേദനം

Aswathi Kottiyoor

പ്രഥമാധ്യാപക തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം: വേതന കുടിശിക നൽകാൻ തീരുമാനം

Aswathi Kottiyoor

കൊച്ചിയെ മാരിടൈം ഹബ്ബാക്കി മാറ്റും

Aswathi Kottiyoor
WordPress Image Lightbox