24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സത്യവാങ്‌മൂലം വൈകി: കേന്ദ്രത്തിന്‌ 25,000 രൂപ പിഴയിട്ട്‌ സുപ്രീംകോടതി.* ന്യൂഡൽഹി
Kerala

സത്യവാങ്‌മൂലം വൈകി: കേന്ദ്രത്തിന്‌ 25,000 രൂപ പിഴയിട്ട്‌ സുപ്രീംകോടതി.* ന്യൂഡൽഹി


ഇലക്‌ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുമ്പോൾ കൃത്യമായ മാർഗനിർദേശം പാലിക്കാൻ നിർദേശിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിലപാട്‌ അറിയിക്കാത്ത കേന്ദ്ര സർക്കാരിന്‌ സുപ്രീംകോടതി 25,000 പിഴ ചുമത്തി. കേന്ദ്രം മറുപടി സത്യവാങ്‌മൂലം സമർപ്പിച്ചിരുന്നെങ്കിലും കൂടുതൽ വിശദാംശം ഉൾപ്പെടുത്തി പുതിയ സത്യവാങ്‌മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു.

അത്‌ അനുസരിക്കാത്തതാണ്‌ ജസ്റ്റിസ്‌ സഞ്‌ജയ്‌കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചിനെ ചൊടിപ്പിച്ചത്‌. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ സത്യവാങ്‌മൂലം സമർപ്പിക്കണമെന്നും പിഴത്തുക അടച്ചശേഷമേ അത്‌ പരിഗണിക്കുകയുള്ളൂവെന്നും കോടതി അറിയിച്ചു.

Related posts

ഇരിട്ടി പുന്നാട് വാഹനാപകടം

Aswathi Kottiyoor

വളർത്തുമൃഗങ്ങളെ തെരുവിൽ ഉപേക്ഷിക്കുന്നത് കൂടുന്നു

Aswathi Kottiyoor

ബലിതർപ്പണം അനുവദിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ്

Aswathi Kottiyoor
WordPress Image Lightbox