22.7 C
Iritty, IN
September 19, 2024
  • Home
  • Kerala
  • നെ‍ൽവില നൽകാൻ 2300 കോടി വായ്പയൊരുക്കി കേരള ബാങ്ക്; 15ന് വിശദചർച്ച
Kerala

നെ‍ൽവില നൽകാൻ 2300 കോടി വായ്പയൊരുക്കി കേരള ബാങ്ക്; 15ന് വിശദചർച്ച

സംസ്ഥാനത്തു കർഷകരിൽനിന്നു സംഭരിച്ച നെല്ലിന്റെ വില നൽകാൻ 2300 കോടി രൂപ കേരള ബാങ്കിൽനിന്നു സർക്കാർ വായ്പയെടുക്കും. മന്ത്രി ജി.ആർ.അനിൽ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സപ്ലൈകോ എംഡി സഞ്ജീവ് പട്ജോഷി എന്നിവർ നടത്തിയ ചർച്ചയിലാണ് വായ്പ സംബന്ധിച്ച് ഏകദേശ ധാരണയായത്. 15ന് വിശദ ചർച്ച തിരുവനന്തപുരത്തു നടക്കും.

നെൽവില നൽകാൻ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് സപ്ലൈകോ 2500 കോടി രൂപ വായ്പ എടുത്തതായി നേരത്തേ വിവരം പുറത്തുവന്നെങ്കിലും കർഷകർക്കു പണം ലഭിച്ചില്ല. തുക സപ്ലൈകോയുടെ മുൻ വർഷത്തെ കുടിശികയിലേക്കു വകയിരുത്തുകയായിരുന്നു. കേരള ബാങ്കിൽനിന്ന് 2300 കോടി രൂപ പിആർഎസ് (പാഡി റെസീറ്റ് ഷീറ്റ്) വായ്പ ഇനത്തിലാണു സപ്ലൈകോയ്ക്കു ലഭിക്കുന്നതെങ്കിലും കർഷകർ വായ്പക്കാരാകുകയോ അവരുടെ സിബിൽ സ്കോറിനെ ബാധിക്കുകയോ ചെയ്യില്ല.

നെല്ലിന്റെ സംഭരണ വില സംബന്ധിച്ച പേ ഓർഡർ സപ്ലൈകോ ഹെഡ് ഓഫിസിലേക്കു ലഭിക്കുന്ന മുറയ്ക്കു നടപടി പൂർത്തിയാക്കി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക നിക്ഷേപിക്കും. ഈ സീസണിൽ 74,100 ടൺ നെല്ലാണ് ഇതുവരെ സപ്ലൈകോ സംഭരിച്ചത്. കിലോയ്ക്ക് 28.20 രൂപ ആണ് സംഭരണവില. 4 കോടി രൂപ മാത്രമാണു കർഷകർക്കു നൽകിയത്.

Related posts

പിറന്നാള്‍ കേക്ക് വാങ്ങാന്‍ പോയ വിദ്യാര്‍ഥി പിക്കപ്പ് വാനിടിച്ച് മരിച്ചു

Aswathi Kottiyoor

രാജ്യത്തെ 5ജി സേവനങ്ങള്‍ക്ക് തുടക്കമായി

Aswathi Kottiyoor

മൊ​റാ​ർജി ഭാ​യി പു​ര​സ്കാ​രം കെ. ​സു​ധാ​ക​ര​ന്

Aswathi Kottiyoor
WordPress Image Lightbox