25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സ്വ​ദേ​ശ് ദ​ർ​ശ​ൻ: പ്ര​ത്യേ​ക ടൂ​റി​സ്റ്റ് ട്രെ​യി​നു​മാ​യി റെ​യി​ൽ​വേ
Kerala

സ്വ​ദേ​ശ് ദ​ർ​ശ​ൻ: പ്ര​ത്യേ​ക ടൂ​റി​സ്റ്റ് ട്രെ​യി​നു​മാ​യി റെ​യി​ൽ​വേ

യാ​​​ത്ര ചെ​​​യ്യാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് പു​​​തി​​​യ പാ​​​ക്കേ​​​ജു​​​മാ​​​യി ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ കാ​​​റ്റ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടൂ​​​റി​​​സം കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ്. ഇ​​​ത്ത​​​വ​​​ണ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് രാ​​​ജ്യ​​​ത്തെ പ്ര​​​ധാ​​​ന തീ​​​ർ​​​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​വാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​ത്. അ​​​സ്ത​​​പു​​​ണ്യ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ഈ ​​​ടൂ​​​റി​​​സ്റ്റ് പാ​​​ക്കേ​​​ജി​​​ൽ നി​​​ര​​​വ​​​ധി പു​​​ണ്യ​​​സ്ഥ​​​ല​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ ക​​​ഴി​​​യും.

റെ​​​യി​​​ൽ​​​വേ​​​യു​​​ടെ പു​​​തി​​​യ സം​​​രം​​​ഭ​​​മാ​​​യ സ്വ​​​ദേ​​​ശ് ദ​​​ർ​​​ശ​​​ൻ ടൂ​​​റി​​​സ്റ്റ് ട്രെ​​​യി​​​നി​​​ന്‍റെ കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള ആ​​​ദ്യ യാ​​​ത്ര കൂ​​​ടി​​​യാ​​​ണി​​​ത്. ഡി​​​സം​​​ബ​​​ർ 10ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽ നി​​​ന്നാ​​​ണ് യാ​​​ത്ര ആ​​​രം​​​ഭി​​​ക്കു​​​ക. 10 ദി​​​വ​​​സം നീ​​​ണ്ടു നി​​​ൽ​​​ക്കു​​​ന്ന യാ​​​ത്ര​​​യ്ക്കു​​​ശേ​​​ഷം ഡി​​​സം​​​ബ​​​ർ 20ന് ​​​ട്രെ​​​യി​​​ൻ മ​​​ട​​​ങ്ങി​​​യെ​​​ത്തും.

ഭാ​​​ര​​​ത്തി​​​ലെ പ്ര​​​ശ​​​സ്ത തീ​​​ർ​​​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളും പൈ​​​തൃ​​​ക നി​​​ർ​​​മി​​​തി​​​ക​​​ളു​​​മാ​​​ണ് യാ​​​ത്ര​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഒ​​​ഡീ​​​ഷ, ബീ​​​ഹാ​​​ർ, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണ് യാ​​​ത്ര. അ​​​സ്ത​​​പു​​​ണ്യ ട്രെ​​​യി​​​ൻ യാ​​​ത്ര​​​യ്ക്ക് മു​​​ൻ​​​കൂ​​​ട്ടി സീ​​​റ്റു​​​ക​​​ൾ ബു​​​ക്ക് ചെ​​​യ്യാം.

ഇ​​​ത്ത​​​ര​​​ത്തി​​​ൽ ബു​​​ക്ക് ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് കൊ​​​ച്ചു​​​വേ​​​ളി, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട് എ​​​ന്നീ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ നി​​​ന്നും ട്രെ​​​യി​​​നി​​​ൽ ക​​​യ​​​റാം. ട്രെ​​​യി​​​ൻ യാ​​​ത്ര​​​യ്ക്കു പു​​​റ​​​മേ, ഡ​​​ൽ​​​ഹി, ആ​​​ഗ്ര, ജ​​​യ്പൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള ഗോ​​​ൾ​​​ഡ​​​ൻ ട്ര​​​യാം​​​ഗി​​​ൾ വി​​​മാ​​​ന​​​യാ​​​ത്ര​​​യും ഐ​​​ആ​​​ർ​​​സി​​​ടി​​​സി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്.

ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ ഏ​​​ക ആ​​​ഡം​​​ബ​​​ര ടൂ​​​റി​​​സ്റ്റ് ട്രെ​​​യി​​​നാ​​​യ ഗോ​​​ൾ​​​ഡ​​​ൻ ചാ​​​രി​​​യ​​​റ്റി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും ഈ ​​​മാ​​​സം 20 മു​​​ത​​​ൽ പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും ബു​​​ക്കിം​​​ഗി​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 8287932095, കോ​​​ഴി​​​ക്കോ​​​ട് 8287932098, എ​​​റ​​​ണാ​​​കു​​​ളം 828793 2082.

Related posts

ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീക്കി കേന്ദ്രസര്‍ക്കാര്‍

Aswathi Kottiyoor

ഇരിട്ടിയിൽ ജ്വല്ലറിയിൽ മോഷണം

Aswathi Kottiyoor

സംസ്ഥാനത്ത് 199 ആന്റി റാബിസ് ക്ലിനിക്കുകൾക്ക് അനുമതി: മന്ത്രി വീണാ ജോർജ്.

Aswathi Kottiyoor
WordPress Image Lightbox