25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കെ​എ​സ്ആ​ർ​ടി​സി: ബ​ദ​ലി ഡ്രൈ​വ​ർ​മാ​രെ​യും ക​ണ്ട​ക്ട​ർ​മാ​രെ​യും നി​യ​മി​ക്കു​ന്നു
Kerala

കെ​എ​സ്ആ​ർ​ടി​സി: ബ​ദ​ലി ഡ്രൈ​വ​ർ​മാ​രെ​യും ക​ണ്ട​ക്ട​ർ​മാ​രെ​യും നി​യ​മി​ക്കു​ന്നു

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ദി​​​വ​​​സ വേ​​​ത​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ബ​​​ദ​​​ലി ഡ്രൈ​​​വ​​​ർ​​​മാ​​​രെ​​​യും ക​​​ണ്ട​​​ക്ട​​​ർ​​​മാ​​​രെ​​​യും നി​​​യ​​​മി​​​ക്കു​​​ന്നു.

ഇ​​​തി​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ 14 – വ​​​രെ ജി​​​ല്ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ സ്വീ​​​ക​​​രി​​​ക്കും. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ അ​​​ധി​​​ക​​​മാ​​​ണെ​​​ന്ന് മാ​​​നേ​​​ജ്മെ​​​ന്‍റ് നി​​​ല​​​പാ​​​ടു​​​ള്ള​​​പ്പോ​​​ഴാ​​​ണ് ദി​​​വ​​​സ​​​വേ​​​ത​​​ന​​​ക്കാ​​​രെ നി​​​യ​​​മി​​​ക്കാ​​​ൻ സി​​​എം​​​ഡി ക​​​ഴി​​​ഞ്ഞ ഒ​​​ന്പ​​​തി​​​ന് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. ശ​​​ബ​​​രി​​​മ​​​ല സ്പെ​​​ഷ​​​ൽ സ​​​ർ​​​വീ​​​സു​​​ക​​​ൾ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കാ​​​നാ​​​ണ് ഈ ​​​നി​​​യ​​​മ​​​ന​​​മെ​​​ന്നാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണം. ശ​​​ബ​​​രി​​​മ​​​ല മ​​​ണ്ഡ​​​ല കാ​​​ല തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​ന് 200 ബ​​​സു​​​ക​​​ൾ സ്പെ​​​ഷ​​​ൽ സ​​​ർ​​​വീ​​​സി​​​നാ​​​യി ഒ​​​രു​​​ക്കാ​​​ൻ നേ​​​ര​​​ത്തെ നി​​​ർ​​​ദേ​​​ശം ന​​​ല്കി​​​യി​​​രു​​​ന്നു.

എം​​​പാ​​​ന​​​ൽ കാ​​​രെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​ന് കോ​​​ട​​​തി​​​യു​​​ടെ വി​​​ല​​​ക്കു​​​ണ്ട്. എ​​​ന്നാ​​​ൽ 2012-ൽ ​​​പി​​​എ​​​സ്‌​​​സി ത​​​യാ​​​റാ​​​ക്കി​​​യ റി​​​സ​​​ർ​​​വ് ഡ്രൈ​​​വ​​​ർ​​​മാ​​​രു​​​ടെ​​​യും 2013-ലെ ​​​റി​​​സ​​​ർ​​​വ് ക​​​ണ്ട​​​ക്ട​​​ർ​​​മാ​​​രു​​​ടെ​​​യും പ​​​ട്ടി​​​ക​​​യു​​​ണ്ട്. ഈ ​​​ര​​​ണ്ട് റാ​​​ങ്ക് ലി​​​സ്റ്റു​​​ക​​​ളും കാ​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ട​​​താ​​​ണ്. ഈ ​​​റാ​​​ങ്ക് ലി​​​സ്റ്റു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​വ​​​രും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ണ്ടാ​​​യി​​​രു​​​ന്ന ര​​​ണ്ട് കേ​​​സു​​​ക​​​ളി​​​ൽ ഹ​​​ർ​​​ജി​​​ക്കാ​​​രാ​​​യി​​​രു​​​ന്ന​​​വ​​​ർ​​​ക്കും ഇ​​​പ്പോ​​​ഴ​​​ത്തെ താ​​​ത്ക്കാ​​​ലി​​​ക നി​​​യ​​​മ​​​ന​​​ത്തി​​​ൽ മു​​​ൻ​​​ഗ​​​ണ​​​ന ന​​​ല്ക​​​ണ​​​മെ​​​ന്നും ജി​​​ല്ലാ മേ​​​ധാ​​​വി​​​ക​​​ൾ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ല്കി യി​​​ട്ടു​​​ണ്ട്.

ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം ഹാ​​​ജ​​​രാ​​​ക്കു​​​ക​​​യും വേ​​​ണം.

Related posts

എന്റെ തൊഴിൽ എന്റെ അഭിമാനം സർവ്വേയിൽ രജിസ്റ്റർ ചെയ്തത് 45,94,543പേർ

Aswathi Kottiyoor

ഓൺലൈൻ ഗെയിമിന് അടിപ്പെടുന്ന കുട്ടികൾക്കായി ഡിജിറ്റൽ ഡി-അഡിക്‌ഷൻ സെന്ററുകൾ വരുന്നു.

Aswathi Kottiyoor

ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് രൂപീകരണം പ്രാദേശിക ഭരണ നിർവ്വഹണത്തിലും വികസന ഭരണത്തിലും ഗുണപരമായ മാറ്റമുണ്ടാകും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox