24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ സംഘം അസമിൽ
Kerala

കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ സംഘം അസമിൽ

പഞ്ചായത്ത് രാജ് സംവിധാനങ്ങളെപ്പറ്റി മനസ്സിലാക്കുന്നതിനായി കണ്ണൂർ ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും അടങ്ങിയ സംഘം അസമിൽ എത്തി. കാമരൂപ് ജില്ലാ പരിഷത്ത് ഓഫീസ്, സുവാൽ കുച്ചി ഗ്രാമപഞ്ചായത്ത്, സുവാൽ കുച്ചി മധ്യ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങൾ സന്ദർശിച്ച് അധികൃതരുമായി കൂടിക്കാഴ്ച നടത്തി. മാഞ്ചസ്റ്റർ ഓഫ് അസം എന്നറിയപ്പെടുന്ന സുവാൽ കുച്ചി വീവിങ് വില്ലേജ്, ലോകത്തിൽ ഏറ്റവും ചെറിയ ദ്വീപ് ആയ പീക്ക് കോക്ക് ഐലൻഡ് എന്നിവ സംഘം സന്ദർശിച്ചു.ഏഷ്യയിലെ ശുചിത്വ ഗ്രാമം എന്നറിയപ്പെടുന്ന മേഘാലയയിലെ മൗളിനോഗ്, ഗിരിവർഗ ഗ്രാമമായ ഗരോ ഹിൽ പ്രദേശങ്ങളിലും ചിറാപുഞ്ചിയിലും സംഘം തുടർന്നുള്ള ദിവസങ്ങളിൽ സന്ദർശിക്കും. 18 നു കേരളത്തിൽ തിരിച്ചെത്തും.

Related posts

എൽ.ബി.എസ് ക്ലാർക്ക് എഴുത്തു പരീക്ഷ 26ന്

Aswathi Kottiyoor

ISR0 യ്ക്ക് ചരിത്ര നിമിഷം;പതിനാറ് ഉപഗ്രഹങ്ങളും വിജയകരമായി ഭ്രമണപഥത്തിൽ

Aswathi Kottiyoor

ഡോ. കെ ആർ വിശ്വംഭരൻ അന്തരിച്ചു .

Aswathi Kottiyoor
WordPress Image Lightbox