• Home
  • Kerala
  • വൻ ജനപങ്കാളിത്തത്തോടെ ക്ലീൻ മൂന്നാർ ഗ്രീൻ മൂന്നാർ കാമ്പയിൻ
Kerala

വൻ ജനപങ്കാളിത്തത്തോടെ ക്ലീൻ മൂന്നാർ ഗ്രീൻ മൂന്നാർ കാമ്പയിൻ

നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷനും മൂന്നാർ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ക്ലീൻ മൂന്നാർ ഗ്രീൻ മൂന്നാർ കാമ്പയിൻ പ്രവർത്തനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മൂന്നാർ ഗ്രാമപഞ്ചായത്ത് പരിധിയിൽ ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെയുള്ള മാലിന്യ സംസ്‌കരണവും ബോധവൽക്കരണവും ലക്ഷ്യമിട്ടാണ് കാമ്പയിൻ നടന്നത്. വിവിധ സംഘടനകളുടെയും ഏജൻസികളുടെയും സഹകരണത്തോടെ നടന്ന കാമ്പയിന് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മസേന, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഹരിതകേരളം റിസോഴ്സ് പേഴ്സൺമാർ എന്നിവർ നേതൃത്വം നൽകി. യു.എൻ.ഡി.പി ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാന്റ്സ്‌കേപ് പദ്ധതിയുടെ ഭാഗമായിട്ടാണ് മൂന്നാർ ഗ്രാമപഞ്ചായത്തിൽ സമഗ്ര മാലിന്യ പരിപാലനം കാമ്പയിന് തുടക്കമിട്ടത്. നാല് പേർ വീതമുള്ള 45 ക്ലസ്റ്ററുകൾ രൂപീകരിച്ച് വീടുകൾ, കടകൾ, കോളനികൾ എന്നിവിടങ്ങൾ സന്ദർശിച്ച് ലഘുലേഖകളും, ബ്രോഷറുകളും വിതരണം ചെയ്തു. ഉച്ചയ്ക്ക് ശേഷം മൂന്നാർ ഗ്രാമപഞ്ചായത്ത് പരിധിയിലും സമീപത്തുമുള്ള എട്ട് സ്‌കൂളുകളിൽ ടോക് ഷോ നടത്തി. ഹരിതകേരളം മിഷൻ സംസ്ഥാന ഓഫീസ്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലാ ഓഫീസ് എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരും, റിസോഴ്സ് പേഴ്സൺമാരും, ഇന്റേൺഷിപ്പിലുള്ളവരുമായ 80 പേർ ടോക് ഷോയിൽ ക്ലാസ്സുകൾ നയിച്ചു.

സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഹരിതടൂറിസം ഉറപ്പാക്കുന്ന പ്രവർത്തനങ്ങളിലെ മികച്ച കാൽവെപ്പാണ് ‘ക്ലീൻ മൂന്നാർ ഗ്രീൻ മൂന്നാർ’ കാമ്പയിൻ എന്ന് നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ.ടി.എൻ.സീമ അഭിപ്രായപ്പെട്ടു.

Related posts

കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത

Aswathi Kottiyoor

‘ലക്കി ബിൽ” നറുക്കെടുപ്പ്: 10 ലക്ഷം തിരുവനന്തപുരത്ത്

Aswathi Kottiyoor

കോഴിക്കോട് ബസ് ടെർമിനൽ; വിദഗ്ധ സമിതിയെ നിയോഗിച്ചു

Aswathi Kottiyoor
WordPress Image Lightbox