22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മോട്ടോർ വാഹന വകുപ്പിൽ റിസോഴ്സ് പേഴ്സൺ ഒഴിവ്
Kerala

മോട്ടോർ വാഹന വകുപ്പിൽ റിസോഴ്സ് പേഴ്സൺ ഒഴിവ്

ഇ-മൊബിലിറ്റി, സമാന്തര ഇന്ധനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് 2023 ജനുവരിയിൽ സംഘടിപ്പിക്കുന്ന ‘ഇവോൾവ് – 23’ അന്താരാഷ്ട്ര കോൺഫറൻസിന്റെ നടത്തിപ്പിനായി റിസോഴ്സ് പേഴ്സനെ ആവശ്യമുണ്ട്.

ഓട്ടോമോട്ടീവ് ടെക്നോളജിയിൽ നല്ല ഗ്രാഹ്യമുള്ള ആളായിരിക്കണം. വിഷയ വിദഗ്ധരുമായി ചർച്ച നടത്തി, ബന്ധപ്പെട്ട വകുപ്പുകൾ, വ്യവസായ മേഖല, ഇവന്റ് മാനേജ്‌മെന്റ്‌ കമ്പനി എന്നിവരുമായി ഏകോപിപ്പിച്ച് നല്ല രീതിയിൽ സംഘാടനം നടത്തണം.

യോഗ്യത ഓട്ടോമോട്ടീവ് ടെക്നോളജി മേഖലയിൽ പി.എച്ച്.ഡി. ഗവേഷണ മേഖലയിലെ പരിചയം അഭികാമ്യ യോഗ്യതയാണ്. 2022 ഡിസംബർ 1 മുതൽ 2023 മാർച്ച് 31 വരെയാണ് നിയമന കാലാവധി.

പ്രായം 50 വയസിൽ താഴെയായിരിക്കണം. പ്രതിമാസവേതനം 75,000 രൂപ. ഇന്റർവ്യൂ മുഖേനയാണ് തെരഞ്ഞെടുപ്പ്. താത്പര്യമുള്ളവർ വിശദ ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ evolve2023kerala@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കണം. അവസാന തീയതി നവംബർ 19.

Related posts

പാലാരിവട്ടത്ത് കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ച നിലയില്‍.

Aswathi Kottiyoor

മഞ്ഞിൻ പാളിയല്ലിത്; വിഷപ്പതയില്‍ മുങ്ങി യമുനാ നദി .

Aswathi Kottiyoor

ലേഖ ശ്രീനിവാസൻ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox