23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ​ത്താം​ത​രം തു​ല്യ​ത​യി​ൽ വി​ജ​യ​ത്തി​ള​ക്കം
Kerala

പ​ത്താം​ത​രം തു​ല്യ​ത​യി​ൽ വി​ജ​യ​ത്തി​ള​ക്കം

ക​ണ്ണൂ​ർ: സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​നും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ചേ​ർ​ന്ന് ന​ട​ത്തി​യ പ​ത്താം ത​രം തു​ല്യ​ത പ​രീ​ക്ഷ​യു​ടെ 15ാം ബാ​ച്ചി​ൽ ജി​ല്ല​യി​ൽ 90 ശ​ത​മാ​നം വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ 465 പേ​രി​ൽ 417 പേ​രും പാ​സാ​യി. പാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ടി. റം​ല പ​ത്താം​ത​രം തു​ല്യ​ത പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി. ഇ​നി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​ത​യും നി​യ​മ​ബി​രു​ദ​വും നേ​ടാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.ത​ല​ശേ​രി ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ് (24-24), കൂ​ത്തു​പ​റ​മ്പ് ഹൈ​സ്‌​കൂ​ൾ (30-30), ക​ല്യാ​ശേ​രി എ​ച്ച്എ​സ് എ​സ് (17-17), വാ​രം സി​എ​ച്ച് എം​എ​ച്ച്എ​സ്എ​സ് (19-19) എ​ന്നീ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ 100 ശ​ത​മാ​നം വി​ജ​യം നേ​ടി. ക​ണ്ണൂ​ർ ജി​വി​എ​ച്ച്എ​സ് (30-32), ത​ളി​പ്പ​റ​മ്പ് മൂ​ത്തേ​ട​ത്ത് ഹൈ​സ്‌​കൂ​ൾ (47-32), പേ​രാ​വൂ​ർ ( 35-31), ആ​ല​ക്കോ​ട് (26-15), പ​ള്ളി​ക്കു​ന്ന് (24-23), ഇ​രി​ട്ടി (35-34), ത​ല​ശേ​രി ബ്ര​ണ്ണ​ൻ (30-28), മ​ട്ട​ന്നൂ​ർ (23-22), പ​യ്യ​ന്നൂ​ർ (23-18), പാ​നൂ​ർ (41-40), മാ​ടാ​യി (23-18), ഇ​രി​ക്കൂ​ർ (36-35), എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ജ​യി​ച്ച​വ​രു​ടെ എ​ണ്ണം.

Related posts

കണിച്ചാർ കൃഷിഭവൻ അറിയിപ്പ്

Aswathi Kottiyoor

വിനോദയാത്രയ്ക്ക് ഇനി എംവിഡിയുടെ സര്‍ട്ടിഫിക്കറ്റ് വേണം; ഉത്തരവിറക്കി

Aswathi Kottiyoor

മാതൃമരണ അനുപാതം; ഏറ്റവും കുറവ്‌ കേരളത്തിൽ

Aswathi Kottiyoor
WordPress Image Lightbox