Uncategorized
കൂത്തുപറമ്പ് വാഹനാപകടം: ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് പൂക്കോട് കുന്നപ്പാടി ബസാറിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കൂത്തുപറമ്പ് പഴയനിരത്തിലെ വി.പി. ഹൗസിൽ ജാൻവിഷാൻ ആണ് മരിച്ചത്.
ഇന്നലെ രാത്രി പത്തു മണിയോടുകൂടിയായിരുന്നു അപകടം നടന്നത്. ജാൻവിഷാൻ സഞ്ചരിച്ചിരുന്ന സ്കൂട്ടിയും ഫോർച്യൂണർ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജാൻവിഷാൻ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
സ്കൂട്ടറിൽ ജാൻവിഷാനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.




