24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • രൂക്ഷമായ വിലക്കയറ്റം തടയാൻ നടപടിയുണ്ടാക്കണം – പെൻഷനേഴ്‌സ് അസോസിയേഷൻ
Iritty

രൂക്ഷമായ വിലക്കയറ്റം തടയാൻ നടപടിയുണ്ടാക്കണം – പെൻഷനേഴ്‌സ് അസോസിയേഷൻ

ഇരിട്ടി: നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം മൂലം സാധാരണ ജനം പെറുതിമുട്ടിയിരിക്കുകയാണെന്നും വിലക്കയറ്റം തടയാൻ നടപടിയുണ്ടാക്കണമെന്നും സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പേരാവൂർ നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. തടഞ്ഞുവെച്ച പെൻഷൻ കുടിശ്ശിക അനുവദിക്കണമെന്നും മെഡിസെപ്പ് പദ്ധതിയിലെ അവ്യക്തത നീക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഇരിട്ടിയിൽ നടന്ന സമ്മേളനം സണ്ണിജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. പി.ടി. വർക്കി അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന ജന.സെക്രട്ടറി എം.പി. വേലായുധൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.രാമകൃഷ്ണൻ, ഒ.എസ്. ലിസി, സി.വി. കുഞ്ഞനന്തൻ, എം.ജി. ജോസഫ്, പി.വി. അന്നമ്മ, പി.വി.സി. നമ്പ്യാർ, പി.വി. ജോസഫ്, കെ.തമ്പാൻ, സഹാബ് മാസ്റ്റർ പടിയൂർ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം എം.എം. മൈക്കിൾ മാസ്റ്ററുടെ അധ്യക്ഷതയിൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.സി. വർഗീസ് ഉദ്ഘാടനം ചെയ്തു. സി.നാരായണൻ സംസാരിച്ചു. ഭാരവാഹികൾ: സി.വി. കുഞ്ഞനന്തൻ മാസ്റ്റർ (പ്രസി), ടി.വി. രാജഗോപാലൻ, ടി.ഡി. ദേവസ്യ, എം.കെ. ഗോപാലൻ, ടി.വി. ജോണി (വൈസ്.പ്രസി), പി.ടി. വർക്കി (സെക്ര), പി.എം. മോഹനൻ, ജാൻസിതോമസ്, കെ.തമ്പാൻ, കെ.സി. ചാക്കോ ( ജോ.സെക്ര), എൻ. മോഹനൻ (ഖജാൻജി). വനിതാഫോറം ഭാരവാഹികൾ: പി.വി. അന്നമ്മ ( പ്രസി), കെ.സുപ്രിയ (സെക്ര).

Related posts

കാക്കയങ്ങാട് പാല കുറമ്പക്കൽ എടം ഭഗവതി ക്ഷേത്രത്തിലെ തിറമഹോത്സവം സമാപിച്ചു

Aswathi Kottiyoor

ഇരിട്ടി സംഗീത സഭയുടെ നവരാത്രി ആഘോഷം സമാപിച്ചു

Aswathi Kottiyoor

ദേശീയ കളരി ചാംപ്യന്‍ഷിപ്പില്‍ ഉജ്ജ്വല വിജയം നേടിയ താരങ്ങള്‍ക്ക് ജയഭേരി അനുമോദന സംഗമം

Aswathi Kottiyoor
WordPress Image Lightbox