20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ മാ​ത്രം വി​ദേ​ശ​യാ​ത്ര, വാ​ഹ​നം വാ​ങ്ങൽ
Kerala

മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ മാ​ത്രം വി​ദേ​ശ​യാ​ത്ര, വാ​ഹ​നം വാ​ങ്ങൽ

വി​​​ദേ​​​ശ​​​യാ​​​ത്ര​​​യ്ക്കും വ​​​കു​​​പ്പി​​​ൽ പു​​​തി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന​​​തി​​​നും വി​​​മാ​​​ന​​​യാ​​​ത്ര​​​യ്ക്കും ക​​​ടു​​​ത്ത നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി ഉ​​​ത്ത​​​ര​​​വ്.

ഒ​​​ഴി​​​ച്ചു​​കൂ​​​ടാ​​​നാ​​​കാ​​​ത്ത സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ളി​​​ൽ ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ അ​​​നു​​​മ​​​തി​​​യോ​​​ടെ​​​യും മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ അം​​​ഗീ​​​കാ​​​രം തേ​​​ടി​​​യും മാ​​​ത്ര​​​മേ ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ക​​​യു​​​ള്ളൂ എന്ന് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും മ​​​ന്ത്രി​​​മാ​​​രു​​​ടെ​​​യും യൂ​​​റോ​​​പ്യ​​​ൻ പ​​​ര്യ​​​ട​​​നം സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ത​​​ല​​​വ​​​നാ​​​യ ഗ​​​വ​​​ർ​​​ണ​​​റെപ്പോലും അ​​​റി​​​യി​​​ച്ചി​​​ല്ലെ​​​ന്ന വി​​​മ​​​ർ​​​ശ​​​നം ശ​​​ക്ത​​​മാ​​​കു​​​ന്ന​​​തി​​​നി​​ടെ​​യാ​​ണു വി​​​ദേ​​​ശ​​​യാ​​​ത്ര​​​യ്ക്കു മ​​​ന്ത്രി​​​സ​​​ഭാ അ​​​നു​​​മ​​​തി നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യ​​​ത്.

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​കസ്ഥി​​​തി ഏ​​​റെ മോ​​​ശ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഉ​​​ത്ത​​​ര​​​വ്. വി​​​ദേ​​​ശ​​​യാ​​​ത്ര, വാ​​​ഹ​​​നംവാ​​​ങ്ങ​​​ൽ, വി​​​മാ​​​ന​​​യാ​​​ത്ര, ടെ​​​ലി​​​ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗം ഉ​​​ദ്യോ​​​ഗ​​​സ്ഥ പു​​​ന​​​ർ​​​വി​​​ന്യാ​​​സം, ജോ​​​ലി ക്ര​​​മീ​​​ക​​​ര​​​ണ വ്യ​​​വ​​​സ്ഥ അ​​​ട​​​ക്ക​​​മു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​യി ചി​​​ല വ​​​കു​​​പ്പു​​​ക​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു നി​​​യ​​​ന്ത്ര​​​ണം.

സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ൾ, ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ, ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡു​​​ക​​​ളും ക​​​മ്മീ​​​ഷ​​​നു​​​ക​​​ളും സ​​​ഹ​​​ക​​​ര​​​ണ- പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ഞ്ചി​​​തനി​​​ധി​​​യി​​​ൽ​​നി​​​ന്നു ശ​​​ന്പ​​​ളം ന​​​ൽ​​​കു​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്ക് ഉ​​​ത്ത​​​ര​​​വ് ബാ​​​ധ​​​ക​​​മാ​​​ണ്.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന അ​​​ച്ച​​​ട​​​ക്ക​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

Related posts

തൃശൂരില്‍ കാര്‍ ഷോറൂമില്‍ തീപ്പിടിത്തം;കാറുകള്‍ കത്തിനശിച്ചു

Aswathi Kottiyoor

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ജൂലായ് 19 മുതല്‍ ഓഗസ്റ്റ് 13 വരെ.

Aswathi Kottiyoor

കടമെടുപ്പ്‌ 1000 കോടി തിരിച്ചടവ്‌ 1200 കോടി ; അധിക വായ്‌പ അനുവദിക്കുന്നില്ല

Aswathi Kottiyoor
WordPress Image Lightbox