23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ക​ത്ത് വി​വാ​ദം: ക്രൈം​ബ്രാ​ഞ്ച് ഇ​ന്ന് മേ​യ​റു​ടെ മൊ​ഴി​യെ​ടു​ക്കും
Kerala

ക​ത്ത് വി​വാ​ദം: ക്രൈം​ബ്രാ​ഞ്ച് ഇ​ന്ന് മേ​യ​റു​ടെ മൊ​ഴി​യെ​ടു​ക്കും

ന​ഗ​ര​സ​ഭ​യി​ലെ ക​ത്ത് വി​വാ​ദ​ത്തി​ല്‍ മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍റെ മൊ​ഴി ക്രൈം​ബ്രാ​ഞ്ച് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. മേ​യ​ര്‍ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍, ഡി.​ആ​ര്‍.​അ​നി​ല്‍, മേ​യ​റു​ടെ ഓ​ഫീ​സി​ലെ സ്റ്റാ​ഫ് തു​ട​ങ്ങി​യ​വ​രു​ടെ​യും മൊ​ഴി എ​ടു​ക്കും.​കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​തെ​യു​ള്ള പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​മാ​ണ് നി​ല​വി​ല്‍ ന​ട​ക്കു​ന്ന​ത്. മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ശി​പാ​ര്‍​ശ ചെ​യ്‌​തേ​ക്കും.

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നു കീ​ഴി​ലു​ള്ള അ​ര്‍​ബ​ന്‍ ​പ്രൈ​മ​റി ഹെ​ല്‍​ത്ത് സെന്‍റ​റു​ക​ളി​ലേ​ക്ക് 295 ഒ​ഴി​വു​ണ്ടെ​ന്നും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ മു​ന്‍​ഗ​ണ​നാ​പ​ട്ടി​ക ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മേ​യ​ര്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക് ന​ല്‍​കി​യ ക​ത്താ​ണ് പു​റ​ത്തു​വ​ന്ന​ത്.

‘സ​ഖാ​വെ’ എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് മേ​യ​റു​ടെ ഔ​ദ്യോ​ഗി​ക ലെ​റ്റ​ര്‍ പാ​ഡി​ലെ​ഴു​തി​യ ക​ത്ത് വ​ലി​യ വി​വാ​ദ​ത്തി​ന് തി​രി കൊ​ളു​ത്തി​യി​രു​ന്നു.

ക​ത്ത് താ​ന്‍ എ​ഴു​തി​യ​ത​ല്ലെ​ന്നാ​യി​രു​ന്നു മേ​യ​റു​ടെ വി​ശ​ദീ​ക​ര​ണം.

Related posts

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം: പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചു

ഏഴു ജില്ലകളിലെ അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി 15 മുതല്‍ തലശ്ശേരിയില്‍

Aswathi Kottiyoor

ഒമിക്രോൺ: സംസ്​ഥാനത്തെത്തുന്ന വിദേശ യാത്രിക​ർക്ക്​ കർശന നിരീക്ഷണം, മാര്‍ഗനിർദേശങ്ങള്‍ പുറത്തിറക്കി

Aswathi Kottiyoor
WordPress Image Lightbox