24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • *സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു*
Kerala

*സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു*

മലപ്പുറം വട്ടപ്പാറയിൽ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് 23കാരി മരിച്ചു. ജോലി ആവശ്യാർത്ഥം സഹോദരനോടൊപ്പം പോകുന്നതിനിടെയാണ് യുവതി മരിച്ചത്. വളാഞ്ചരി കാവുംപുറം സ്വദേശിനി ഉണ്ണിയേങ്ങൽ വീട്ടിൽ യൂസഫ് സൈനബ ദമ്പതികളുടെ മകൾ ജുമൈലയാണ് (23)മരിച്ചത്. ഇന്നു രാവിലെ ഒമ്പത് മണിയോടെ വട്ടപ്പാറയിലെ പഴയ സർക്കിൾ ഓഫീസിന് സമീപത്ത് വെച്ചാണ് ഇവർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. വളാഞ്ചേരിയിൽ നിന്നും കോട്ടക്കൽ ഭാഗത്തേക്ക് ബൈക്കിൽ സഹോദരനൊപ്പം പോവുകയായിരുന്ന ജുമൈല. ഇതിനിടയിൽ ഇവർ സഞ്ചരിച്ച ബൈക്ക് മുമ്പിലുണ്ടായിരിന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവതി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ ജുമൈലയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

പേരാവൂർ ക്ഷീരസംഘം അഴിമതി; യു.ഡി.എഫ് പ്രതിഷേധ പൊതുയോഗം ശനിയാഴ്ച

Aswathi Kottiyoor

മൂന്നാം തരംഗം; മുഖ്യഭീഷണി വൈറസിന്റെ ജനിതക മാറ്റം; വാക്സിനേഷൻ പ്രധാന ദൗത്യം.

Aswathi Kottiyoor

റെയിൽവെ ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നൽകി; കണ്ണൂരിൽ പ്രതിഷേധം ശക്തം

Aswathi Kottiyoor
WordPress Image Lightbox