25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ജനത്തിന്റെ കയ്യിൽ 30.88 ലക്ഷം കോടി കറൻസി; നിരോധനത്തിന് മുൻപുള്ളതിനേക്കാൾ 71.84% അധികം
Kerala

ജനത്തിന്റെ കയ്യിൽ 30.88 ലക്ഷം കോടി കറൻസി; നിരോധനത്തിന് മുൻപുള്ളതിനേക്കാൾ 71.84% അധികം

നോട്ട് നിരോധനത്തിന് ആറു വർഷങ്ങളാകുമ്പോഴും ജനങ്ങൾക്കിടയിൽ കറൻസി നോട്ട് ഉപയോഗത്തിന് കുറവില്ലെന്ന് റിപ്പോർട്ട്. ഒക്ടോബർ 21 വരെയുള്ള കണക്ക് അനുസരിച്ച് 30.88 ലക്ഷം കോടി രൂപയുടെ നോട്ടുകൾ ജനങ്ങളുടെ കൈവശം ഉണ്ട്. അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാൻ എന്ന പേരിൽ 2016 നവംബർ 8ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500ന്റെയും 1000ന്റെയും നോട്ടുകൾ നിരോധിച്ചത്.

2016 നവംബർ 4 വരെയുള്ള കണക്ക് അനുസരിച്ച് ഉണ്ടായിരുന്നതിനേക്കാൾ 71.84% അധികം പണമാണ് കറൻസിയായി ജനങ്ങൾക്കിടയിൽ ഇപ്പോഴുള്ളത്. കറൻസി വിനിയോഗം കുറവുള്ള സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ മാറ്റാനുള്ള നീക്കമാണിതെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്.

എന്നാൽ ആർബിഐ വെള്ളിയാഴ്ച പുറത്തുവിട്ട കണക്കിൽ ഒക്ടോബർ 21 വരെ 30.88 ലക്ഷം കോടി രൂപ കറൻസിയായി ജനങ്ങളുടെ കൈവശം ഉണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 2016 നവംബർ 4ലെ കണക്ക് അനുസരിച്ച് 17.7 ലക്ഷം കോടി രൂപയുടെ കറൻസിയായിരുന്നു ജനങ്ങളുടെ കൈവശം ഉണ്ടായിരുന്നത്.

Related posts

സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

നാ​ലു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും കോ​വി​ഡ് പ​രി​ശോ​ധ​ന സം​വി​ധാ​നം ആ​രം​ഭി​ക്കു​ന്നു

Aswathi Kottiyoor

ഗ്ലോബൽ എക്സ്പോയ്‌ക്ക്‌ 
ഇന്ന്‌ തുടക്കം ; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox