തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മേയര്‍ ആര്യാരാജേന്ദ്രന്റെ കത്തിന് സമാനമായ നിരവധി കത്തുകള്‍ ഇനിയുമുണ്ട്. വൈകാതെ അത് പുറത്തുവരുമെന്നു ഗവര്‍ണര്‍ ആരോപിച്ചു.
ഇതുസംബന്ധിച്ച് തനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെത്തിയ ശേഷം ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം രാജ്ഭവന്റെ ക്ഷണം സ്വീകരിച്ച് ഗവര്‍ണറെ കാണാനെത്തിയ രണ്ട് മാധ്യമങ്ങളെ ഗവര്‍ണര്‍ പുറത്താക്കി. കൈരളി, മീഡിയ വണ്‍ എന്നീ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരോടാണ് ഗവര്‍ണര്‍ പുറത്തു പോകാന്‍ ആവശ്യപ്പെട്ടത്.
കേഡര്‍ സ്വഭാവമുള്ള ചാനലുകളോട് സംസാരിക്കാനില്ലെന്നായിരുന്നു പ്രതികരണം.