24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • റോഡ് സുരക്ഷാ സർട്ടിഫിക്കേഷൻ കോഴ്സ് ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവഹിക്കും
Kerala

റോഡ് സുരക്ഷാ സർട്ടിഫിക്കേഷൻ കോഴ്സ് ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവഹിക്കും

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, നാഷണൽ പ്‌ളാനിങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്) എന്നിവയുടെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ,റോഡ് സുരക്ഷാ ഓഡിറ്റ്, എന്നിവയുമായി ബന്ധപ്പെട്ട സർട്ടിഫിക്കേഷൻ കോഴ്സ് തിരുവനന്തപുരത്തെ മാസ്‌കോട്ട് ഹോട്ടലിൽ നടക്കും. ദേശീയ പാത അതോറിറ്റി ജീവനക്കാർക്കായി 2022 നവംബർ 7 മുതൽ 21 വരെ, ഇന്ത്യൻ റോഡ്സ് കോൺഗ്രസ് (IRC), റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം (MoRTH) എന്നിവയുമായി സഹകരിച്ചാണ് കോഴ്‌സ് നടത്തുന്നത്. പരിപാടിയുടെ ഉദ്ഘാടനം നവംബർ 7 രാവിലെ 10 മണിക്ക് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിലെ ഹാർമണി ഹാളിൽ ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു നിർവഹിക്കും. അഡ്വ. വി.കെ. പ്രശാന്ത് എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.

Related posts

ആറളം- കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥയും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു

Aswathi Kottiyoor

37 തസ്തികകളിൽ പിഎസ്‌സി ചുരുക്കപ്പട്ടിക; 6 സാധ്യതപ്പട്ടിക.

Aswathi Kottiyoor

ജനറല്‍ യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണം നല്‍കാന്‍ റെയില്‍വേ; 3 രൂപയ്ക്ക് വെള്ളം, 20 രൂപയ്ക്ക് പൂരി, സംവിധാനം തിരുവനന്തപുരത്തും

Aswathi Kottiyoor
WordPress Image Lightbox