24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • നിർത്തിയിട്ടിരുന്ന സ്കൂൾ ബസിലേക്ക് ബൈക്ക് ഇടിച്ചുകയറി; ആലപ്പുഴയില്‍ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം.*
Kerala

നിർത്തിയിട്ടിരുന്ന സ്കൂൾ ബസിലേക്ക് ബൈക്ക് ഇടിച്ചുകയറി; ആലപ്പുഴയില്‍ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം.*


ആലപ്പുഴ: ആലപ്പുഴ അരൂരിൽ നിർത്തിയിട്ട സ്കൂൾ ബസിന് പിറകിൽ ബൈക്കിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. അരൂര്‍ വടശേരി വീട്ടില്‍ തങ്കച്ചന്റെ മകന്‍ ബിജോയ് (21), കളപ്പുരക്കല്‍ വെളിയില്‍ ബിനുവിന്റെ മകന്‍ അഭിജിത്ത് (23 ), കപ്പലിങ്കല്‍ വീട്ടില്‍ ഗിരീഷിന്റെ മകന്‍ ആല്‍വില്‍ (22) എന്നിവരാണ് മരിച്ചത്. സുഹൃത്തിന്റെ വീടിന്റെ ഗ്രഹപ്രവേശം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍.

പുലർച്ചെ രണ്ട് മണിയോടു കൂടിയായിരുന്നു സംഭവം. അമിതവേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. നിർത്തിയിട്ടിരുന്ന ബസിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ബൈക്ക് ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു. മൃതദേഹം ലേക്‌ഷോർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

മുൻഗണനാ റേഷൻ കാർഡ്: ഒരു ലക്ഷത്തിലധികം പേർക്ക് പിങ്ക് കാർഡ് നൽകും

Aswathi Kottiyoor

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം.

Aswathi Kottiyoor

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

Aswathi Kottiyoor
WordPress Image Lightbox