• Home
  • Kerala
  • കടകളും വാണിജ്യ സ്ഥാപനങ്ങളും രജിസ്‌ട്രേഷൻ പുതുക്കണം
Kerala

കടകളും വാണിജ്യ സ്ഥാപനങ്ങളും രജിസ്‌ട്രേഷൻ പുതുക്കണം

1960-ലെ കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ 2023 വർഷത്തേക്കുളള രജിസ്‌ട്രേഷൻ നവംബർ 30നകം www.lc.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷ നൽകി പുതുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. കടയുടമകൾ നേരിട്ടോ അക്ഷയകേന്ദ്രം വഴിയോ നവംബർ 30നകം അപേക്ഷ സമർപ്പിക്കണം.

പുതുതായി തുടങ്ങിയ സ്ഥാപനങ്ങൾ, ഷോപ്പ് ക്ഷേമനിധിയിൽ അംഗമായിട്ടുളള ഇതുവരെയും രജിസ്‌ട്രേഷൻ എടുക്കാത്ത സ്ഥാപനങ്ങൾ, ഫാക്ടറികളുടെയും സ്ഥാപനങ്ങളുടെയും സ്റ്റോർ റൂം, ഗോഡൗൺ, വെയർഹൗസുകൾ, 14 ദിവസത്തിലധികം പ്രവർത്തിക്കുന്ന മേളകൾ എന്നിവക്ക് പ്രത്യേകം രജിസ്‌ട്രേഷൻ എടുക്കണം. നവംബർ 30 കഴിഞ്ഞ് സമർപ്പിക്കുന്ന അപേക്ഷകൾക്ക് 25ശതമാനം അധിക ഫീസ് നൽകണം. രജിസ്റ്റർ ചെയ്യാത്തതും പുതുക്കാത്തതുമായ സ്ഥാപന ഉടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതും ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുന്നതാണെന്നും ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

Related posts

ക്ഷേത്ര ഭരണത്തിന് രാഷ്ട്രീയക്കാർ വേണ്ട’: മലബാർ ദേവസ്വം ബോർഡിനോട് ഹൈക്കോടതി.*

Aswathi Kottiyoor

കൂ​ട്ട​കോ​വി​ഡ് പ​രി​ശോ​ധ​ന; ഇ​ന്ന് ഒ​ന്നേ​കാ​ൽ ല​ക്ഷം പ​രി​ശോ​ധ​ന​ക​ൾ

Aswathi Kottiyoor

കേന്ദ്ര സംഘം കോഴിക്കോടെത്തി

Aswathi Kottiyoor
WordPress Image Lightbox