25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • അജ്ഞാത വാഹനം ഇടിച്ച സംഭവങ്ങളിൽ നഷ്ടപരിഹാരം: അപേക്ഷ നൽകേണ്ടത് അപകടമുണ്ടായ സ്ഥലത്തെ ആർഡിഒയ്ക്ക്.
Kerala

അജ്ഞാത വാഹനം ഇടിച്ച സംഭവങ്ങളിൽ നഷ്ടപരിഹാരം: അപേക്ഷ നൽകേണ്ടത് അപകടമുണ്ടായ സ്ഥലത്തെ ആർഡിഒയ്ക്ക്.

നോമിനേറ്റഡ് ഓഫിസർക്കു നൽകണമെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ വർഷം നവംബർ 2ന് കളമശേരിയിൽ അപകടമുണ്ടാക്കിയ ശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ ആലുവ സ്വദേശി വി.കെ.ഭാസി നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. ഇദ്ദേഹം കളമശേരി പൊലീസിൽ പരാതി നൽകിയെങ്കിലും ഇടിച്ച കാർ കണ്ടെത്താനായില്ല. നഷ്ടപരിഹാരത്തിനായി അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് ഹർജി നൽകിയത്. അപേക്ഷയും രേഖകളും സഹിതം ഒരുമാസത്തിനകം ക്ലെയിംസ് എൻക്വയറി ഓഫിസർക്കു നൽകാൻ ഹർജിക്കാരനു ഹൈക്കോടതി നിർദേശം നൽകി. ക്ലെയിംസ് എൻക്വയറി ഓഫിസർ അപേക്ഷ ലഭിച്ച് ഒരുമാസത്തിനുള്ളിൽ ക്ലെയിംസ് സെറ്റിൽമെന്റ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകണം. റിപ്പോർട്ട് ലഭിച്ച് 15 ദിവസത്തിനുള്ളിൽ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നു ക്ലെയിംസ് സെറ്റിൽമെന്റ് കമ്മിഷണർക്കും കോടതി നിർദേശം നൽകി.

Related posts

കടുത്ത പ്രതിസന്ധിയിലും പുതിയ നികുതി നിർദേശങ്ങളില്ല; മഹാമാരികാലത്ത്​ സർക്കാറി​െൻറ കരുതൽ

Aswathi Kottiyoor

ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ൽ ഹ​രി​ത ക​ര്‍​മ​സേ​ന ഹെ​ല്‍​പ് ലൈ​ന്‍

Aswathi Kottiyoor

ഇരിട്ടി കല്ലുമൂട്ടിയിൽ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി പരുന്തിന്റെ ആക്രമണം –

Aswathi Kottiyoor
WordPress Image Lightbox