22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ബൈക്കിലിരുന്ന് സോപ്പ് തേച്ച് കുളിച്ച രണ്ടുപേരെ പോലീസ് പൊക്കി
Kerala

ബൈക്കിലിരുന്ന് സോപ്പ് തേച്ച് കുളിച്ച രണ്ടുപേരെ പോലീസ് പൊക്കി

സോഷ്യമീഡിയയിൽ ലൈക്ക് കൂട്ടാൻ കാണിച്ച പരിപാടി പൊല്ലാപ്പായി. രണ്ട് യുവാക്കൾ ഓടിക്കൊണ്ടിരുന്ന ബൈക്കിലിരുന്ന് സോപ്പ് തേച്ച് കുളിച്ചത് സോഷ്യൽ മീഡയയിൽ വൈറലായി മാറി‍ യപ്പോൾ പോലീസ് അവരെ നൈസായിട്ട് പൊക്കി.

സിനിമാപറന്പ് സ്വദേശികളായ അജ്മൽ ,ബാദുഷ എന്നിവരാണ് ഭരണിക്കാവ് ജംഗ്ഷനിലൂടെ ബൈക്കിലിരുന്ന് സോപ്പ് തേച്ച് കുളിച്ചുകൊണ്ട് വാഹമോടിച്ചത്. പോലീസ് ഇവരെ കൈയോടെ പൊക്കിയപ്പോൾ ന്യായീകരണം നിരത്തി. വൈകുന്നേരം കളികഴിഞ്ഞുവന്നപ്പോൾ മഴതുടങ്ങി. പിന്നെ അങ്ങ് കുളിക്കാമെന്നു കരുതിയെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.

അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് പോലീസ് ഇവർക്കെതിരെ കേസെടുത്തു. കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് വിട്ടയച്ചു.

Related posts

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിൽ സാമ്പിൾ സർവേ നടത്തും

Aswathi Kottiyoor

ഒമിക്രോൺ: ഡൽഹിയിൽ യെല്ലോ അലർട്ട്‌, സ്‌കൂളുകളും കോളേജുകളും അടച്ചു

Aswathi Kottiyoor

പെൺകുട്ടികൾക്കായി പോളിടെക്‌നിക്കുകളിൽ സ്റ്റാർട്ടപ്പ് എൻവയോൺമെന്റ്: മന്ത്രി ആർ ബിന്ദു

Aswathi Kottiyoor
WordPress Image Lightbox