24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പഴം, പച്ചക്കറി, ധാന്യം എന്നിവയുടെ മൂല്യ വർദ്ധിത ഉത്പന്നങ്ങളിൽ പ്രായോഗിക പരിശീലനം
Kerala

പഴം, പച്ചക്കറി, ധാന്യം എന്നിവയുടെ മൂല്യ വർദ്ധിത ഉത്പന്നങ്ങളിൽ പ്രായോഗിക പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് (KIED), വ്യവസായ വാണിജ്യ വകുപ്പ് ഭക്ഷ്യ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക, കാർഷിക മേഖലയിലേക്ക് നവ സംരംഭകരെ കൈപിടിച്ചുയർത്തി അവരുടെ വേറിട്ട ആശയങ്ങളെ സംരംഭം ആയി വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ ആവിഷ്‌കരിച്ച പദ്ധതി ആണ് അഗ്രോ ഇൻക്യൂബേഷൻ ഫോർ സസ്റ്റെനബിൾ എന്റർപ്രണർഷിപ്പ്. പദ്ധതിയുടെ ഭാഗമായി സംരംഭകൻ /സംരംഭക ആവാൻ ആഗ്രഹിക്കുന്നവർക്ക് പഴം, പച്ചക്കറി, ധാന്യം എന്നിവയുടെ മൂല്യ വർദ്ധിത ഉത്പന്നങ്ങളിൽ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. ചെറുകിട സംരഭകർക്ക് ആരംഭിക്കാൻ കഴിയുന്ന പഴം, പച്ചക്കറി, ധാന്യം എന്നിവയുടെ മൂല്യ വർദ്ധിത ഉത്പന്നങ്ങളിൽ പ്രായോഗിക പരിശീലനം, സംരംഭകൻ അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങൾ, ബാങ്കിൽ നിന്ന് ലഭിക്കുന്ന സമ്പത്തിക സഹായങ്ങൾ, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടൽ തുടങ്ങിയ സെഷനുകൾ ആണ് പരിശീലനത്തിൽ ഉൾപെടുത്തിയിരിക്കുന്നത്. കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയുടെ സാങ്കേതിക സഹായത്തോടെ അഗ്രി ബിസിനസ്സ് ഇൻക്യൂബേറ്ററിൽ നവംബർ 15 മുതൽ 19 വരെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. കോഴ്‌സ് ഫീ, സെർട്ടിഫിക്കേഷൻ, ഭക്ഷണം, ജിഎസ്ടി ഉൾപ്പെടെ 1,180 രൂപ ആണ് 5 ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവർ KIED-ന്റെ വെബ്‌സൈറ്റ് ആയ www.kied.info ൽ ഓൺലൈനായി നവംബർ 8ന് മുൻപ് അപേക്ഷിക്കണം. തിരെഞ്ഞെടുത്ത 15 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ഫോൺ: 0484-2532890/ 2550322/9605542061.

Related posts

അസം, ബംഗാള്‍, തമിഴ്, ഹിന്ദി, കന്നഡ, ഒഡിഷ ഭാഷകളിലും റേഷൻ കാർഡ്

Aswathi Kottiyoor

ക്രൂഡ് ഓയില്‍ വില കുറഞ്ഞു: നേട്ടമാക്കി വിപണി.

Aswathi Kottiyoor

ഇന്ധനവില : കൊള്ള കേന്ദ്രത്തിന്റേത്‌ : പഴി സംസ്ഥാനത്തിന്

Aswathi Kottiyoor
WordPress Image Lightbox