Uncategorized

കൊട്ടിയൂർ വൈശാഖ മഹോത്സവം ഭക്തജന തിരക്കിനിടെ സ്വർണ്ണ മാല കവർന്നു; പാലക്കാട് തത്തമംഗലം സ്വദേശിനി പിടിയിൽ

കൊട്ടിയൂർ വൈശാഖ മഹോത്സവം ഭക്തജന തിരക്കിനിടെ സ്വർണ്ണ മാല കവർന്നു. സംഭവത്തിൽ പാലക്കാട് തത്തമംഗലം സ്വദേശിനി ജ്യോതി എന്നയാൾ പിടിയിലായി. നിരവധി മോഷണ കേസിൽ പ്രതിയാണ് ജ്യോതിയെന്ന് പോലീസ് അറിയിച്ചു.

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ദിനം പ്രതിയെന്നോണം ഭക്തജന തിരക്ക് വർദ്ധിച്ചു വരികയാണ്.ഭക്തജനത്തിലേക്ക് വർദ്ധിച്ചതിനൊപ്പം മാല മോഷണവും പതിവായിരിക്കുകയാണ്.

ഓരോ ദിവസവും തൊഴാനെത്തുന്ന ഭക്തജനങ്ങളുടെ സ്വർണാഭരണങ്ങളാണ് മോഷ്ടിക്കുന്നത്. തിരുവഞ്ചൻചിറയിലെ തിരക്കിനിടയിലും പ്രസാദ കൗണ്ടറുകളുടെ മുന്നിൽ നിന്നും ആഭരണങ്ങൾ മോഷ്‌ടിക്കുന്നത്.

ഇത്തരത്തിൽ സ്വർണാഭരണങ്ങൾ മോഷ്‌ടിക്കുന്നത് പതിവായതോടെ സ്ത്രീകളും കുട്ടികളും സ്വർണ്ണാരങ്ങൾ ഒഴിവാക്കിക്കൊണ്ട് ദർശനത്തിന് എത്തണമെന്നും പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button